ഇസ്രായേലിന്റെ ലേബര്‍ സൂഹൃത്തുക്കളെ മറ്റൊരു MP കൂടെ ഉപേക്ഷിച്ചു

ലേബര്‍ പാര്‍ട്ടിയിലെ ഇസ്രായേല്‍ ലോബി സംഘത്തിന് മറ്റൊരു പിന്‍തുണക്കാരിയെ കൂടി നഷ്ടപ്പെട്ടു. “ഞാന്‍ ഇനി മുതല്‍ പാര്‍ളമെന്റിലെ LFI ന്റെ പിന്‍തുണക്കാരിയായിരിക്കില്ല,” എന്ന് West London ല്‍ നിന്നുള്ള ജനപ്രതിനിധിയായ Rupa Huq പറഞ്ഞു. Labour Friends of Israel ന്റെ പട്ടികയില്‍ നിന്ന് അവരുടെ പേരും നീക്കം ചെയ്യപ്പെട്ടു. മൂന്നാഴ്ച മുമ്പാണ് അവരെ ആ പട്ടികയില്‍ ചേര്‍ത്തത്. “കൈയ്യേറിയ പാലസ്തീന്‍ ഭൂമിയില്‍ കോളനികള്‍ പണിയുന്നതിനെതിരായി ഒരു പ്രവര്‍ത്തിയേയും ഇവര്‍ പിന്‍തുണക്കുന്നില്ല,” എന്ന് സംഘത്തിന്റെ സ്വഭാവത്തിന്റെ ഉദാഹരണമായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്പ് ഒറ്റ ദിവസം ഗാസയില്‍ ഇസ്രായേലിലെ ആയുധധാരികള്‍ ഡസന്‍ കണക്കിന് നിരായുധരായ പാലസ്തീന്‍ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്ന ദിവസം ഇരകളെ തന്നെ കുറ്റവാളികായ ചിത്രീകരിക്കുന്ന notorious പ്രചരണം നടത്തിയതോടെ LFI ന് രണ്ട് ലേബര്‍ MP മാരുടെ പിന്‍തുണ നഷ്ടപ്പെട്ടിരുന്നു. Catherine West ഉം Tulip Siddiq ഉം പിന്നീട് LFIയില്‍ ചേര്‍ന്നില്ല.

— സ്രോതസ്സ് electronicintifada.net | 24 Apr 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ