പൊണ്ണത്തടിയുള്ള യാത്രക്കാരന്‍ കാര്‍ ഉപയോഗിക്കുന്നെങ്കില്‍ അയാളുടെ മരണ സാദ്ധ്യത സാധാരണ ഭാരമുള്ള സൈക്കിളും കാല്‍നടയും ആയി യാത്ര ചെയ്യുന്ന ആളിനേക്കാള്‍ 32% വര്‍ദ്ധിക്കും എന്ന് സ്കോട്ട്‌ലാന്റിലെ Glasgow ല്‍ നടന്ന ഈ വര്‍ഷത്തെ European Congress on Obesity യില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം പറയുന്നു. സജീവ യാത്ര പ്രധാനമായും സൈക്കിള്‍ യാത്ര കാര്‍ യാത്രക്കാരേക്കാള്‍ മരണ സാദ്ധ്യതയെ 50% കുറക്കും. ബ്രിട്ടണിലെ 57% പുരുഷന്‍മാരും 66% സ്ത്രീകളും അമിതഭാരമോ പൊണ്ണത്തടിയുള്ളവരോ ആണ്. പൊണ്ണത്തടി മോശം ആരോഗ്യ ഫലങ്ങളാണ് നല്‍കുന്നത്. പൊണ്ണത്തടിയേയും വിവിധ സഞ്ചാര മാര്‍ഗ്ഗങ്ങളേയും തമ്മില്‍ താരതമ്യം നടത്തുന്ന ഒരു പഠനമാണ് നടത്തിയത്.
— സ്രോതസ്സ് sciencedaily.com, easo.org | Apr 27, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.