ലോകത്തെ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുത്ത് “ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനായി” മാനുഷികമായി വരമൊഴിയുണ്ടാക്കുന്നു എന്ന് ആമസോണ്‍ സമ്മതിച്ചു. അവരുടെ Echo സ്പീക്കറുകള്‍ക്ക് ശക്തിപകരുന്ന Alexa ഡിജിറ്റല്‍ സഹായിയെ മെച്ചപ്പെടുത്തുകയാണ് പ്രാധമിക ലക്ഷ്യം എന്ന് Bloomberg റിപ്പോര്‍ട്ട് ചെയ്തു. Echo ഉടമസ്ഥരുടെ വീട്ടിലേയും ഓഫീസിലേയും സംഭാഷണം റിക്കോഡ് ചെയ്ത് അതില്‍ നിന്ന് വരമൊഴി നിര്‍മ്മിക്കുകയും അതിനെ annotate ചെയ്യുകയും പിന്നീട് സോഫ്റ്റ്‌വെയറിലേക്ക് സന്നിവേശിപ്പിക്കുകയുമാണ് ഈ സംഘം ചെയ്യുന്നത്. മനുഷ്യന്റെ സംഭാഷണത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ Alexa ക്ക് മനസിലാക്കാന്‍ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആമസോണിന്റെ Boston, ഇന്‍ഡ്യ, Costa Rica, Romania തുടങ്ങിയയിടങ്ങളിലെ വലിയൊരു തൊഴിലാളി സംഘം ഇങ്ങനെ ശബ്ദരേഖകള്‍ കേള്‍ക്കുന്ന ജോലി ചെയ്യുന്നു.
— സ്രോതസ്സ് tfir.io | Apr 12, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.