‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിച്ചത് വഴി സ്കോട്ട്‌ലാന്റിലെ മന്ത്രി Nicola Sturgeon അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി. ചെറുപ്പക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട അവര്‍ Edinburgh യിലെ സമ്മേളനത്തില്‍ വെച്ചാണ് ഇത് പ്രഖ്യാപിച്ചത്. ആഗോളതപനം കൂടുതല്‍ മോശമാകുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നതിനാലാണ് താന്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് എന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റ പ്രശ്നത്തില്‍ Sturgeon ന്റെ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് അടുത്തകാലത്ത് സ്കോട്ട്‌ലാന്റിലെ ഗ്രീന്‍ പാര്‍ട്ടി അവരെ വിമര്‍ശിച്ചിരുന്നു. അതേ ആഴ്ചതന്നെ ബ്രിട്ടണില്‍ കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനായി ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി നേതാവായ ജറിമി കോര്‍ബിന്‍ ഒരു നീക്കം നടത്തി വരുന്നു.
— സ്രോതസ്സ് commondreams.org | Apr 28, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.