വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു

അമേരിക്കയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും “പ്രസിഡന്റ് ട്രമ്പിന്റെ തെറ്റും തെറ്റിധാരണയുണ്ടാക്കുന്നതുമായ ട്വീറ്റുകളെക്കുറിച്ച് 65% സമയത്തും ഖണ്ഡിക്കാതെ അവരുടെ സ്വന്തം ട്വീറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നു,” എന്ന് Media Matters ന്റെ പഠനം പറയുന്നു. പ്രസിഡന്റ് ട്രമ്പ് പറയുന്ന കള്ളങ്ങളും തെറ്റായ വിവരങ്ങളും മൂന്നാഴ്ചത്തെ പഠന കാലത്ത് ഈ പ്രധാന മാധ്യമങ്ങള്‍ 400 മടങ്ങ് ശക്തമാക്കുകയാണ് എന്ന് കണ്ടെത്തി. അതായത് പ്രതിദിനം 19മടങ്ങ്. അതേ സമയം ആ വിവരങ്ങള്‍ തനി പൊട്ടത്തരമാണെന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

— സ്രോതസ്സ് boingboing.net | May 3, 2019

ലോകം മൊത്തം മാധ്യമങ്ങളും രാഷ്ട്രീയക്കാരും എങ്ങനെ 21 ആം നൂറ്റാണ്ടില്‍ ആശയപ്രചരണം നടത്തണം എന്ന് അറിയാത്തവരാണ്. എതിരാളിയുടെ കള്ളം, തെറ്റാണെന്ന് തെളിയിക്കുന്ന വ്യഗ്രതയില്‍ ആ കള്ളങ്ങള്‍ക്ക് ശക്തിപകരുകയാണ് എല്ലാവരും. കള്ളന്‍മാര്‍ പറയുന്ന വാക്കുകള്‍ നാം ആവര്‍ത്തിക്കരുത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ