അന്തര്‍ദേശീയ ഗവേഷകരുടെ ഒരു കൂട്ടം fetal alcohol spectrum disorder (FASD) ലേക്ക് നയിക്കുന്ന തലച്ചോറിലെ ജീവശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് ആദ്യമായി പഠനം നടത്തി. ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ മദ്യത്തിന്റെ സാന്നിദ്ധ്യം അനുഭവിച്ച ഇപ്പോഴത്തെ കൌമാരക്കാരുടെ തലച്ചോറിലെ ബന്ധങ്ങള്‍ ബൌദ്ധിക ശേഷിയെ ദുര്‍ബലപ്പെടുത്തുന്നതായി കണ്ടെത്തി. ലോകം മൊത്തമുള്ള ബൌദ്ധിക വികലാംഗത്വത്തിന്റെ പ്രധാന കരാണം FASD ആണ്. ADHD ഉള്‍പ്പടെ ധാരാളം ന്യൂറോളോജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തലച്ചോറിന്റെ ഇടത് വലത് പകുതികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന corpus callosum ലൂടെയുള്ള ബന്ധങ്ങളില്‍ മദ്യം ദോഷം ചെയ്യുന്നു. schizophrenia, multiple sclerosis, autism, depression, സംവേദനക്ഷമതയിലെ കുഴപ്പങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളനുഭവിക്കുന്നവരിലും ഈ ഭാഗത്തിന് ദോഷം സംഭവിച്ചവരാണ്.
— സ്രോതസ്സ് sciencedaily.com | Apr 26, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.