അമേരിക്കയിലെ വലിയ ജനറിക് മരുന്ന് കമ്പനികള്‍ മരുന്നിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്ന ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒരു കേസ് കഴിഞ്ഞ ദിവസം 44 സംസ്ഥാനങ്ങള്‍ കോടുത്തു. ചില മരുന്നുകളുടെ വില 1,000 % ല്‍ അധികം വര്‍ദ്ധിക്കുകയുണ്ടായി. Pfizer, Teva, Novartis, Mylan ഉള്‍പ്പടെയുള്ള 20 പ്രധാന മരുന്ന് കമ്പനികളുടേയും ഒരു ഡസനിലധികം ഉന്നത ജോലിക്കാരുടേയും പേര് എടുത്ത് കേസില്‍ പറയുന്നുണ്ട്. 2014 ല്‍ സംസ്ഥാനങ്ങള്‍ അന്വേഷണമാരംഭിച്ചതിന് ശേഷം ഈ ജോലിക്കാര്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു. വ്യാപകമായ ഇവരുടെ പദ്ധതി 100 ല്‍ അധികം ജനറിക് മരുന്നുകളുടെ വില വര്‍ദ്ധിക്കുന്നതിന് കാരണമായി.
— സ്രോതസ്സ് commondreams.org | May 12, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.