ന്യൂയോര്‍ക് സിറ്റിയിലെ ഒരു കൂട്ടം കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലെത്തി. New York Harbor ന് താഴെയുള്ള പെന്‍സില്‍വേനിയെ ഷേയില്‍ പാടത്തുനിന്നുള്ള ഫ്രാക്ക് വാതകം കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയായ വില്യംസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പെര്‍മിറ്റ് കൊടുക്കുന്നതിന് മുമ്പ് തുടങ്ങിയ സമരമാണിത്. ന്യൂയോര്‍ക്കിലെ കുടിവെള്ളത്തേയും, പൊതുജനാരോഗ്യത്തേയും, സുരക്ഷയേയും, ജനാധിപത്യത്തേയും, പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
— സ്രോതസ്സ് democracynow.org | May 15, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.