ഭഗവദ്ഗീതയുടെ തനിനിറം

[ഇവിടെ നിങ്ങള്‍ ശുദ്ധഗതിക്കാരാകരുത്. അര്‍ജ്ജുനന്റെ സംശയം തീര്‍ക്കാന്‍ വേണ്ടിയല്ല കൃഷ്ണന്‍ ഉത്തരം പറയുന്നത്. കൃഷ്ണന്റെ ഉത്തരം പറയാനുള്ള അവസരമുണ്ടാക്കാനാണ് അര്‍ജ്ജുനന്‍ ചോദ്യമുണ്ടാക്കുന്നത് എന്ന് തിരിച്ചറിയുക.
ഇതി ഹിന്ദുമതത്തിന്റേയോ ബ്രാഹ്മണരുടേയോ മാത്രം കുഴപ്പമായി കാണരുത്. ലോകം മൊത്തം ഫാസിസം പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്. ഓരോ സ്ഥലത്തും അവര്‍ അതിന് അനുയോജ്യമായ കളിക്കാരെ കണ്ടെത്തും. കാണുക ഫാസിസം]
—–

Libin Thathappilly യുടെ പ്രഭാഷണം. അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

ശങ്കരന്റെ ഭഗവദ് ഗീത ഭാഷ്യം അടിസ്ഥാനത്തിലാണ് ഈ പ്രസംഗം
ചിതാനന്ദപുരിയൊക്കെ സ്വന്തം ഭാഷ്യമാണ് അവതരപ്പിക്കുന്നത്.
ബ്രാഹ്മണരുടെ പ്രതിവിപ്ലവത്തിന്റെ തത്വചിന്തയാണ് ഗീത
bc 4th century മൌര്യ സാമ്രാജ്യം ഭരണകൂട മതമായി ബുദ്ധമതം വന്നു.
അശോകന്‍
ബ്രാഹ്മണമതത്തെ പുനസ്ഥാപിക്കാനായി ശങ്കരനെ സഹായിച്ചത് ഭഗവദ് ഗീതയാണ്.
ഇപ്പോള്‍ ഇന്‍ഡ്യയെ ഹിന്ദുമതരാഷ്ട്രമാക്കുള്ള ശ്രമത്തിനും ഉപയോഗിക്കുന്നത് ഭഗവദ് ഗീതയാണ്. യാദൃശ്ഛികമല്ല.
ബ്രാഹ്മണ്യവാദികളുടെ ചെയ്തികളെ ന്യായീകരിക്കാനുള്ള എല്ലാ ഗുണങ്ങളുമുണ്ട്.
എന്ന് മുതലാണ് ഇന്‍ഡ്യയില്‍ ഭഗവദ് ഗീതക്ക് സ്ഥാനമുണ്ടായത്?

ആനന്ദവര്‍ദ്ധനും അഭിനവഗുപ്തനും – കാവ്യമായി കണ്ടു
അഭിനവ കാവ്യ ദോഷത്തിന്റെ ഉദാഹരണമായി ഉദാഹരണമായി 11 ആം നൂറ്റാണ്ടില്‍ കണ്ടിരുന്നു.
മഹിമ ഭട്ടന്‍
ഉദാഹരണം – പരിത്രാണായ … – പുനരുക്തി എന്ന ആവര്‍ത്തന വിരസത

8th century തത്വസംഗ്രഹം ശാന്തരക്ഷകന്‍ ഭഗവദ് ഗീതയെക്കുറിച്ച് പറയുന്നില്ല. ഒരു പ്രാധാന്യവും ഇല്ല.
orientalistകളാണ് ഗീതയെ കണ്ടെടുത്തത്. അവരാണ് ഇന്നത്തെ പ്രാധാന്യം അതിനുണ്ടാക്കിക്കൊടുക്കുന്നത്. indologists
theosphical society ആനീബസന്റാണ് ഇതിന്റെ ഒരു കോപ്പിയെടുത്ത് ലക്ഷക്കണക്കിന് കോപ്പി ഇന്‍ഡ്യയില്‍ വിതരണം ചെയ്തു.
എഴുത്തച്ഛനെപ്പോലുള്ള ഭക്തി പ്രസ്ഥാനക്കാര്‍ ഗീതയെ പരിഗണിച്ചില്ല.

കര്‍മ്മം എന്നാല്‍ പ്രവൃത്തിയും ജ്ഞാനമെന്നാല്‍ അറിവും ആയാണ് ഇന്ന് വ്യാഖ്യാനിക്കുന്നത്. അത് തെറ്റാണ്.
കര്‍മ്മം – യജ്ഞാദി കര്‍മ്മം
ജ്ഞാനം – വേദാന്തത്തിലെ ജ്ഞാന മാര്‍ഗ്ഗം.
കുലത്തില്‍ നിന്ന് വര്‍ണ്ണത്തിലേക്കുള്ള മാറ്റം.
ചാതുര്‍വര്‍ണ്യത്തിനും യുദ്ധത്തിനും കര്‍മ്മത്തിനും ന്യായീകരണം കൊടുക്കുന്നു.
പൂര്‍വ്വമീമാംസ എന്ന ജൈമിനിയുടെ സിദ്ധാന്തത്തിലെ യജ്ഞാദി കര്‍മ്മങ്ങളാണ്.
ജ്ഞാനമെന്നത് ബാദരായണന്റെ ബ്രഹ്മസൂത്രത്തില്‍ പറഞ്ഞിരിക്കുന്ന ശങ്കരനടക്കം സ്ഥാപിച്ചിട്ടുള്ള വേദാന്തമെന്ന തത്വചിന്തയിലെ ജ്ഞാനമാര്‍ഗ്ഗമാണ്.
പീ‍ഡനം എന്ന വാക്ക് കേട്ടാല്‍ ലൈംഗികപീഡനമാണ് എന്നാണ് പൊതു ധാരണ. പീഡനം എന്നാണ് പത്രങ്ങളെഴുതുക. നൂറ് വര്‍ഷം കഴിഞ്ഞ് ഈ പത്ര കട്ടിങ്ങുകള്‍ നോക്കിയാല്‍ ഇന്‍ഡ്യയില്‍ ലൈംഗിക പീഡനങ്ങള്‍ നടന്നിട്ടേയില്ല എന്ന് വ്യാഖ്യാനിക്കുന്നത് പോലെയാണ് ഗീതാ വ്യാഖ്യാനം.
[jsp: ഗാന്ധിയെ ശരിക്ക് പഠിച്ചിട്ടുള്ളത് rss കാരാണ്. ഗീതയെ സമാധാനമായി വ്യാഖ്യാനിച്ച ഗാന്ധിയുടെ തന്ത്രം തിരിച്ച് ഉപയോഗിക്കുകയാണവരിവിടെ.]
700 ശ്ലോകം.
പരിത്രാണായ ശ്ലോകം വര്‍ണ്ണ ധര്‍മ്മം സ്ഥാപിക്കാനാണ് കൃഷ്ണന്‍ വരുന്നത്

ഇന്‍ഡ്യയിലെ എല്ലാ ദര്‍ശനങ്ങളേയും സമാഹരിച്ചിരുന്ന പുസ്തകമാണ് ഭഗവദ് ഗീത. വേദങ്ങളും ഉപനിഷത്തുകളും മാത്രമല്ല. എല്ലാം വൃത്തിയായി പഠിച്ച് എഴുതിയതെന്നെല്ല. അവിടിവിടെ ഒരു ബന്ധവുമില്ലാതെ ഒരു സ്ഥലത്ത് സാംഖ്യത്തെക്കുറിച്ച് പറയും മറ്റൊരുടത്ത് യോഗത്തെക്കുറിച്ച് പറയും വേദാന്തം പറയും ബുദ്ധനെ എതിര്‍ക്കാനായി ബുദ്ധദര്‍ശനത്തെക്കുറിച്ച് പറയുന്നു. [jsp: യോഗം എന്നത് യോഗാഭ്യാസവുമായി ബന്ധമുണ്ടോ.]

700 ശ്ലോകം ചൊല്ലാന്‍ എത്ര സമയം വേണം. യുദ്ധത്തിനടക്ക്. ഒരു ശ്ലോകം കൃഷ്ണന് ചൊല്ലാനും അതിന്റെ അര്‍ത്ഥം അര്‍ജ്ജുനന് മനസിലാകാനും ഒരു മിനിട്ടെടുത്തു എന്ന് കരുതുക. അത് ചൊല്ലി തീരാന്‍ 11.7 മണിക്കൂര്‍ വേണം. രാവിലെ 7 ന് തുടങ്ങിയലാ‍ രാത്രി 6.45 നേ ചൊല്ലി തീരുള്ളു. 5 മണിക്ക് ശേഷം യുദ്ധം തന്നെ ചെയ്യില്ല. എന്നാല്‍ ഒന്നാം ദിവസം വലിയ യുദ്ധം നടക്കുന്നതായി മഹാഭാരതത്തില്‍ പറയുന്നുമുണ്ട്. [jsp: so they have to accept current one is appened. or these are just literary works.]
തന്നെ ആരാധിക്കാത്തവര്‍ നശിച്ച് പോകുമെന്ന സെമിറ്റിക് മത സങ്കല്‍പ്പമാണ് ഭഗവദ് ഗീതയിലുള്ളത്. [jsp: is there any other hundu texts saying similar idea? if not we can put this as european creation.]
ഞാന്‍ പറയുന്നത് കേട്ട് അനുസരിച്ച് ജീവിക്കണം എന്ന് അത് പറയുന്നു. അല്ലാത്തവര്‍ നശിച്ചവരാണ്.

യഥായഥാസി ധര്‍മ്മസ്യ
ഇവിടെ ധര്‍മ്മമെന്ന് വര്‍ണ ധര്‍മ്മമാണെന്ന് ശങ്കരന്‍ പറയുന്നു. അല്ലാതെ നീതിയും ഒന്നുമല്ല.
വര്‍ണ്ണ ധര്‍മ്മത്തിന് ദോഷമുണ്ടാക്കുന്നവരെ നശിപ്പിക്കാനാണ് കൃഷ്ണന്‍ അവതരിക്കുന്നത്.
വര്‍ണ്ണസങ്കരം തടയുകയാണ് ലക്ഷ്യം
വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളെ പാലിക്കുന്നവരെ സംരക്ഷിക്കാന്‍. അതിനെ എതിര്‍ക്കുന്നവരെ കൊല്ലുക.
ചാതുര്‍വര്‍ണ്ണം മായാ സൃഷ്ടം ശ്ലോകം. – falacyകളുടെ ബഹളമാണ് ശങ്കരന്റെ ഭാഷ്യം. തന്റെ വാദം സ്ഥാപിക്കാനായി അതേ ഗ്രന്ഥം തന്നെ ഉപയോഗിക്കുന്നു.
ഋഗ്വേദത്തിലെ പുരു‍സൂക്തത്തിലെ ബ്രാഹ്മണന്‍ വായില്‍ നിന്ന് ജനിച്ചു എന്ന ശ്ലോകമാണ് ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കാനായി ശങ്കരന്‍ ഉപയോഗിക്കുന്നത്.
മുഖത്തില്‍ നിന്ന് ജനിച്ചയാള്‍ ബ്രാഹ്മണന്‍ ആയി എന്നല്ലാതെ ആളിന്റെ ഗുണം നോക്കി ബ്രാഹ്മണനാക്കിയതല്ല.
ആദ്യമുണ്ടാകുന്നത് ബ്രാഹ്മണനാണ്. അല്ലാതെ ഗുണമല്ല. ജനിച്ചയാളിന് സത്വ ഗുണമുണ്ടായതുകൊണ്ട് ബ്രാഹ്മണനായി എന്നല്ല.
മനസില്‍ നിന്ന് ചന്ദ്രനുണ്ടായി, കണ്ണില്‍ നിന്ന് സൂര്യനുണ്ടായി. സൂര്യന്റെ ഗുണോ താപമോ ഒന്നുമല്ല സൂര്യന്‍ നേരിട്ടങ്ങുണ്ടായി. ചന്ദ്രന്‍ നേരിട്ടങ്ങുണ്ടായി. അതുപോലെ ബ്രാഹ്മണന്‍ നേരിട്ടങ്ങ് ഉണ്ടാകുകയാണുണ്ടായത്. സ്വത്വഗുണമോ ഒന്നുമല്ല.

ഗുണകര്‍മ്മ വിഭാഗശഹ?
ഹിന്ദുത്വക്കാര്‍ – ഗുണം അനുസരിച്ചും കര്‍മ്മം അനുസരിച്ചും വിഭജിച്ചിരിക്കുന്നു. ഗുണം കര്‍മ്മം അനുസരിച്ച് ആണ് നിങ്ങള്‍ അതത് ജാതിക്കാരനാകുന്നത്.
ശങ്കരന് മനുസ്മൃതിയാണ് അവസാനവാക്ക്.
പഠിപ്പിക്കാന്‍ പോകുന്നവര്‍ ബ്രാഹ്മണനാണ്. അപ്പോള്‍ ബ്രാഹ്മണന്‍ കുട്ടിയായിരിക്കുമ്പോള്‍ പഠിപ്പിക്കണോ?
ശൂദ്രന്‍ വിദ്യ അഭ്യസിക്കരുത് എന്നാണ്. അപ്പോള്‍ അവന് എങ്ങനെ പഠിപ്പിക്കാന്‍ പറ്റും?
4 വയസായ കുട്ടിയേയാണ് ഉപനയനം നടത്തുന്നത്. ആ പ്രായത്തിലെ കുട്ടിയുടെ ഏത് ഗുണത്തെ അടിസ്ഥാനത്തിലാണ് വര്‍ണ്ണം നിശ്ഛയിക്കുന്നത്?
മനുസ്മൃതി അനുസരിച്ച് ഷോഡജ സംസ്കാരത്തിലൂടെയാണ് ബ്രാഹ്മണനാകുന്നത്. അതിലെ ആദ്യത്തെ ക്രിയയാണ് ലൈംഗിക ബന്ധം. അത് ആ കുട്ടിയല്ല. അവനെ ജനിപ്പിച്ച അച്ഛനും അമ്മയുടേയുമാണ്. അതായത് ബ്രാഹ്മരായ മാതാപിതാക്കള്‍ നടത്തുന്ന ലൈംഗികബന്ധത്തിലൂടെ മാത്രമേ ബ്രാഹ്മണ കുട്ടിയുണ്ടാകൂ.
നാരായണ ഗുരു – പ്രസ്ഥാന ത്രയത്തോടുള്ള (ഉപനിഷത്തുക്കള്‍ ബ്രഹ്മസൂത്രം, ഭഗവദ് ഗീത) ആഭിപ്രായം. ബ്രഹ്മസൂത്രത്തെ ഗുരു തൊട്ടില്ല, പകരം സ്വന്തമായി ഒരു വേദാന്ത ബ്രഹ്മസൂത്രം എഴുതി. ജാതിയെ ചൊല്ലി ശങ്കരനെ നിരവധി തവണ ഗുരു ആക്രമിക്കുന്നു. ശങ്കരന്‍ വലിയാളായിരിക്കാം. പക്ഷേ ജാതിയുടെ കാര്യത്തില്‍ ചെറിയാളായിരുന്നു എന്ന് ഗുരു പറഞ്ഞു.
10 ഉപനിഷത്തുക്കളില്‍ 9 എണ്ണത്തേയും ഗുരു തൊട്ടില്ല. ഈശാവസ്യ ഉപനിഷത്ത് എന്ന വര്‍ണ്ണാശ്രമത്തെ പ്രതിപാതിക്കാത്ത ജീവിതതത്വം മാത്രം പറയുന്ന ഉപനിഷത്ത്. വിശുദ്ധഗ്രന്ധമൊന്നുമല്ല. അതിന് ഗുരു മലയാളം വിവര്‍ത്തനം കൊടുത്തു.
ഗുരുവും എഴുത്തച്ഛനുള്‍പ്പടെയുള്ള കീഴാളരായ ആരും ഭഗവദ് ഗീതയെ തൊടുന്നതേയില്ല. കബീറോ, തുര്‍ക്കാറോമോ ഒന്നും തൊട്ടിട്ടില്ല.
ഗുരു ഗീതയിലെ ഗുണകര്‍മ്മ വിഭാഗശഹ? എന്ന ഭാഗത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം ചോദിക്കുന്നത്, ഗുണവും കര്‍മ്മവും മാറിക്കൊണ്ടിരിക്കുമല്ലോ പിന്നെ എങ്ങനെ വര്‍ണ്ണം നിശ്ഛയിക്കും.
മനുഷ്യന്റെ ഗുണങ്ങള്‍ നിമിഷം പ്രതി മാറുന്നു. അത് വെച്ച് കര്‍മ്മവും വര്‍ണ്ണവും എങ്ങനെ നിശ്ഛയിക്കാനാകും എന്ന് ഗുരു ചോദിച്ചു.
അച്ഛന്റെ വാസന മകനും കിട്ടുമെന്ന വാദത്തെ ഗുരു ഖണ്ഡിക്കുന്നതെങ്ങനെ?

18 ആം അദ്ധ്യായം
കര്‍മ്മം കൊണ്ട് എങ്ങനെ വര്‍ണ്ണമുണ്ടാകുന്നു?
ജനിക്കുമ്പോള്‍ ഗുണങ്ങള്‍ കിട്ടുന്നു. ഗുണത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ണ്ണം(ജാതി) കിട്ടുന്നു. വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മം ലഭിക്കുന്നു.
ആ കര്‍മ്മം നിര്‍ബന്ധമായും ചെയ്യണം.
ശങ്കരന്‍ – ശൂദ്രന്‍ ഏകജാതിയാണ്. വേദത്തിന് അവര്‍ക്ക് അധികാരമില്ല. ജാതി എന്ന് തന്നെയാണ് പറയുന്നത്.
ഏകജാതി – ഒരു പ്രാവശ്യം ജനിക്കുന്നവര്‍
ബ്രാഹ്മണനും ക്ഷത്രീയനും വൈശ്യനും രണ്ട് പ്രാവശ്യം ജനിക്കും.
അവര്‍ ഭൌതികമായി ജനിക്കുന്നു. പിന്നീട് ഷോഡജ സംസ്കാര ക്രിയകള്‍ ചെയ്തതിന് ശേഷം രണ്ടാമത് ജനിക്കുന്നു. അപ്പോഴാണ് അവര്‍ വര്‍ണ്ണികളാകുന്നത്.
ഇവിടെ ജന്മം എന്നതിന്റെ അടിസ്ഥാനത്തിലാണ് ജാതിയെ നിര്‍വ്വചിച്ചിരിക്കുന്നത്.
കൃഷ്ണന്‍ ജാതിയെക്കുറിച്ച് പറയുന്നില്ലെങ്കിലും ശങ്കരന്‍ നിരന്തരം ജാതിയെക്കുറിച്ച് പറയുന്നുണ്ട്.
ജാതി എന്ന പദം ജന്മം എന്ന പദത്തിന് പര്യായമായാണ് ശങ്കരന്‍ ഉപയോഗിക്കുന്നത്.
സ്വഭാവ പ്രഭവേ ഗുണേഹി
ഭഗവദ് ഗീതയുടെ യഥാര്‍ത്ഥ അര്‍ത്ഥം എടുക്കണമെന്ന് വാദിക്കുന്ന നവബ്രാഹ്മണ്യവാദികള്‍ ഇവിടെ എടുക്കുന്നത് അവരുടെ സ്വന്തം അര്‍ത്ഥമാണ്. നിങ്ങളുടെ സ്വഭാവം character എന്നാണ് ഇവരെല്ലാം ഇതിന് കൊടുക്കുന്ന അര്‍ത്ഥം.
ഭഗവദ് ഗീത ആ അര്‍ത്ഥമല്ല എടുക്കുന്നത്. ശങ്കരന്‍ രണ്ട് രീതിയില്‍ ഇത് പറയുന്നു
൧. ഈശ്വരന്റെ പ്രകൃതിയായ മായയില്‍ നിന്ന് ഉത്ഭവിക്കുന്ന ത്രി ഗുണങ്ങള്‍. അതായത് ഈശ്വരന്‍ മുന്നേ നിശ്ഛയിച്ച ഗുണങ്ങള്‍ ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശൂദ്രര്‍ക്ക് കൊടുക്കുന്നു എന്ന് അര്‍ത്ഥം.
4:13 ല്‍ ഇതിന് വ്യക്തതയില്ല. 18:41 ലെ ബ്രാഹ്മണ ക്ഷത്രീയ … എന്ന ശ്ലോകത്തില്‍ വ്യക്തമാണ്. എന്ന് ശങ്കരന്‍.
സ്വഭാവത്തിന് ശങ്കരന്‍ കൊടുക്കുന്ന അര്‍ത്ഥം – ജന്മാന്തര കൃ സംസ്കാരഹ …
സ്വഭാവത്തില്‍ നിന്നുണ്ടായ ഗുണങ്ങള്‍ കൊണ്ടാണ് ബ്രാഹ്മണ, ക്ഷത്രീയ, വൈശ്യ, ശൂദ്രര്‍ക്ക് കര്‍മ്മങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നത്.
സ്വഭാവം എന്നത് നിങ്ങളുടെ സ്വഭാവമല്ല. നിങ്ങള്‍ മുന്‍ ജന്മത്തില്‍ ചെയ്ത കര്‍മ്മങ്ങള്‍ അതിന്റെ ഫലമായി ഈ ജന്മത്തില്‍ കിട്ടുന്ന ഗുണങ്ങള്‍.
കഴിഞ്ഞ ജന്മത്തില്‍ നല്ലത് ചെയ്തതുകൊണ്ട് ജനിക്കുമ്പോള്‍തന്നെ കിട്ടുന്നതാണ് ബ്രാഹ്മണ്യം. അല്ലാതെ ജനിച്ചതിന് ശേഷം തേടിപ്പിടിക്കുന്നതല്ല. കഴിഞ്ഞ ജന്മത്തില്‍ മോശം പ്രവര്‍ത്തി ചെയ്തതുകൊണ്ട് ഈ ജന്മത്തില്‍ ശൂദ്രനായി ജനിക്കുന്നു.
ഗുണങ്ങള്‍ അങ്ങനെ വെറുതെയുണ്ടാവില്ല എന്നും ശങ്കരന്‍ പറയുന്നു. പ്രശാന്തം, ഐശ്വര്യം, ഈഹം(സംശയം സന്ദേഹം), മൂഢത എന്നീ ഗുണങ്ങള്‍ ഈ നാല് വര്‍ണ്ണക്കാര്‍ക്ക് കാണാം.

കര്‍മ്മങ്ങള്‍
ബ്രാഹ്മണന്‍ – ശമം, സമം, ദമം, ശൌചം. ബ്രാഹ്മണന്‍ മാത്രമേ ശൌചം ചെയ്യാവൂ.
വര്‍ണ്ണവും ജാതിയും രണ്ടെന്ന അവരുടെ വാദത്തിന് ശങ്കരന്‍ ബ്രഹ്മ കര്‍മ്മ സ്വഭാവജം എന്ന് മറുപടി നല്‍കുന്നു.
ബ്രാഹ്മണ ജാതേഹ കര്‍മ്മ – ബ്രാഹ്മണ ജാതിയുടെ കര്‍മ്മം. അല്ലാതെ ബ്രാഹ്മണ വര്‍ണ്യസ്യ കര്‍മ്മ അല്ല. ജാതിയാണ്. വര്‍ണ്ണവും ജാതിയും ഒന്നാണെന്ന കാര്യത്തില്‍ ശങ്കരന് ഒരു സംശയവും ഇല്ലായിരുന്നു.
സ്വഭാവജം എന്നത് നേടിയെടുക്കുന്നതല്ല. കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞ അതേ സ്വഭാവം. അതായത് മുന്‍ ജന്മത്തിലെ കര്‍മ്മം.
അടുത്തതായി ശങ്കരന്‍ പറയുന്നു, ക്ഷത്രീയ ജാതിയുടെ കര്‍മ്മം
വര്‍ണ്ണവും ജാതിയും ഒന്നാണെന്ന കാര്യത്തില്‍ ഭഗവദ് ഗീതക്ക് ആധികാരിക ഭാഷ്യം എഴുതിയ ആധുനിക ബ്രാഹ്മണ്യവാദികള്‍ അംഗീകരിക്കുന്ന ശങ്കരന് ഒരു സംശയും ഇല്ല.
അത് തന്നെ അടുത്ത ശ്ലോകത്തിലും ആവര്‍ത്തിക്കുന്നു.
18:44 കൂടുതല്‍ വ്യക്തമാക്കുന്നു.
ജാതികള്‍ക്ക് നിശ്ഛയിക്കപ്പെട്ടിട്ടുള്ള കര്‍മ്മങ്ങള്‍ക്ക് സ്വര്‍ഗ്ഗ പ്രാപ്തിയാണ് ഫലം. (വാഗ്ദാനം)
സ്മൃതിയെ ഉദ്ധരിച്ചുകൊണ്ട് ശങ്കരന്‍ പറയുന്നു, ജന്മനാ കിട്ടിയ വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ കൃത്യമായി അനുഷ്ടിച്ചാല്‍ സ്വര്‍ഗ്ഗ പ്രാപ്തി മാത്രമല്ല, നല്ല ദേശത്ത്, നല്ല, വിശിഷ്ട ജാതിയില്‍, നല്ല കുലത്തില്‍, നല്ല സമ്പത്തുള്ള, നല്ല വീട്ടില്‍ ജനിക്കാം.
ജന്മാന്തര സംസ്കാരം എന്നത് പരോപകാരമല്ല. വര്‍ണ്ണ ധര്‍മ്മം പാലിച്ചോ ഇല്ലയോ എന്നല്ല.
18:45
ലിംഗം ഇവിടെ പറയുന്നു.
ബ്രാഹ്മണനായ ജാതി, അധികാരിയായ പുരുഷന്‍
വിവേക ചൂഡാമണി – ശങ്കരന്‍. – ജന്തുക്കള്‍ക്ക് മനുഷ്യനായി പിറക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്. അതിനേക്കാള്‍ ഭാഗ്യമാണ് അയാള്‍ ആണായി ജനിക്കുന്നത്. അതിനേക്കാള്‍ ഭാഗ്യമാണ് അയാള്‍ ബ്രാഹ്മണനായി ജനിക്കുന്നത്. അതിനേക്കാള്‍ ഭാഗ്യമാണ് വേദാന്തിയായി അധികാരം ലഭിക്കുന്നത്.
18:46
മുമ്പ് സാമൂഹ്യ ക്രമമാണ് പറഞ്ഞത്. ഇപ്പോള്‍ ഒരു ആത്മീയ ക്രമം ആണ് പറയുന്നത്. ഈശ്വരനാണ് ഇതിന്റെയൊക്കെ ആളെന്ന് പറഞ്ഞ് വെക്കുന്നു.
ഇത് ഈശ്വരന്‍ നിങ്ങള്‍ക്ക് തരുന്ന ചേഷ്ടകളാണ്. അത് ഈശ്വരാര്‍പ്പണത്തോടെ ചെയ്യണം.
rss ചെയ്യുന്നത് ഈശ്വരാര്‍പ്പണമാണെന്ന് അവര്‍ പറയുന്നു.
വര്‍ണ്ണ ധര്‍മ്മങ്ങള്‍ എന്താണെന്ന് മനുസ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധികളും അതില്‍ പെടും. അതെല്ലാം ഈശ്വര സേവയായി ചെയ്യണം. അത് തന്നെയാണ് നരേന്ദ്രമോദി തോട്ടിപ്പണി ഈശ്വരീയമാണെന്ന്.
3:33
പ്രകൃതിയുടെ അര്‍ത്ഥം. nature അല്ല. മുമ്പ് പറഞ്ഞ സ്വഭാവം തന്നെയാണ്. മുന്‍ജന്മ കര്‍മ്മ ഫലം.
18:47
വളരെ പ്രധാനപ്പെട്ട ശ്ലോകമാണ്.
ശ്രേയാം …..
സ്വന്തം ധര്‍മ്മം ഗുണമില്ലാത്തതാണെങ്കിലും ശ്രേയത്കരമാണ്.
ജന്മനാകിട്ടുന്ന വര്‍ണ്ണ ധര്‍മ്മം എന്നാണ്
മറ്റൊരാളുടെ ധര്‍മ്മം എത്ര കൃത്യമായി അനുഷ്ടിച്ചാലും അത് ശ്രേയത്കരമല്ല.
ജന്മാകിട്ടിയ കര്‍മ്മം ചെയ്താല്‍ നിനക്ക് പാപമുണ്ടാകുന്നതല്ല. പാപം- നരകം
ചിതാനന്ദപുരി പറയുന്നു – തോട്ടിപ്പണിക്ക് അതിന്റേതായ മഹത്വമുണ്ട്. ഏത് തോട്ടിപ്പണി? തോട്ടിപ്പണിക്കാരന്റെ ജാതിയില്‍ ജനിച്ചവന്.
3:35
പരധര്‍മ്മം നിന്നെ നരകത്തിലെത്തിക്കും.
18:48
സഹജം കര്‍മ്മ ….
ശങ്കരന്‍ – സഹജം എന്നാല്‍ ജന്മം കൊണ്ട് കിട്ടത്. അത് ദോഷകരമാണെങ്കിലും അത് കളയരുത്.
എല്ലാം ചെയ്യുന്നതിന് ആദ്യം കുറച്ച് വിഷമമുണ്ടാകും. തീകത്തിക്കുമ്പോള്‍ ആദ്യം പുകയാണുണ്ടാകുന്നത്. പിന്നാണ് നന്നായി കത്തുന്നത്.
[1:30:00]
18:63
വിമര്‍ശേനഹ …..
വിമര്‍ശിച്ച് നിനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോ എന്ന ശ്ലോകത്തെ പുരോഗമനം എന്ന് വ്യാഖ്യാനിക്കാറുണ്ട്.
പക്ഷേ അവര്‍ പറയുന്നത് പോലെ പ്രകരണം ശ്രദ്ധിക്കണം, സാഹചര്യം ശ്രദ്ധിക്കണം.
അതിന് ഈ ശ്ലോകത്തിന്റെ മുമ്പും ശേഷവും വരുന്ന 5 ശ്ലോകം നോക്കിയാല്‍ മതി.
18:58-18:67
ഞാന്‍ പറഞ്ഞ് ചെയ്തില്ലെങ്കില്‍ നിനക്ക് നാശം സംഭവിക്കുന്നു എന്ന് പറഞ്ഞ് പ്രാകുന്നു. ആ സമയത്ത കൃഷ്ണനന്‍ പരമാത്മാവായ ദൈവമാണ്.
രണ്ടാമത്തതില്‍ പറയുന്നു. നീ ചെയ്യുന്നതല്ല ഇത്. നീ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും എന്റെ ശക്തിയാകുന്ന മായ നിന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കും. അതിന് ശേഷമാണ് പറയുന്നത് നിനക്ക് ഇഷ്ടമുള്ളത് ചെയ്തോളാന്‍.
18:60
സ്വഭാവജമായി ബന്ധിപ്പിക്കപ്പെട്ട കര്‍മ്മം നീ ചെയ്യും.
18:61
യന്ത്രത്തിലെ വസ്തുപോലെ മായ അത് നിന്നെക്കൊണ്ടത് ചെയ്യിക്കും.
18:62
ഈശ്വരാര്‍പ്പണമായി അത് ചെയ്യുക.

അതിന് ശേഷമാണ് വിമര്‍ശേനഹ …..എന്ന് പറയുന്നത്.
വിമര്‍ശ്യ എന്ന വാക്കിന് സംസ്കൃതത്തില്‍ വിമര്‍ശനം എന്ന് അര്‍ത്ഥമില്ല. ആലോചിക്കുക എന്നേ അര്‍ത്ഥമുള്ളു.
എന്റെ ഉപദേശത്തെ കേള്‍ക്കുന്നവര്‍ക്ക് നല്ലത് വരും. അല്ലാത്തവര്‍ നശിച്ച് പോകും.
ഖുറാനും ബൈബിളും എല്ലാം പറയുന്നതാണത്.
ഭഗവദ് ഗീതയുടെ തനിനിറം
d_AUGfMfmj4

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “ഭഗവദ്ഗീതയുടെ തനിനിറം

 1. അജ്ഞത ഒരു കുറ്റമല്ല. വായിച്ചുള്ള അറിവ് ശരി ആകണമെന്നുമില്ല.

  നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല; നമ്മുടെ ഇന്ദ്രിയങ്ങള്‍ പൂര്‍ണത ഇല്ലാത്തതാണ്. ചില ശബ്ദങ്ങളേ കേള്‍ക്കാന്‍ പറ്റൂ. വെളിച്ചം ഒത്തിരി കൂടുതലോ കുറവോ ആകുമ്പോള്‍ കാണാന്‍ കഴിയില്ല. ചില സാധനങ്ങളോ ജീവികളോ സ്പര്‍ശിച്ചാല്‍ നമ്മള്‍ അറിയില്ല. ചില സാധനങ്ങളുടെ രസവും ഗുണവും ഒന്നും തിരിച്ചറിയാന്‍ പറ്റില്ല. ആ കാര്യങ്ങളൊക്കെ അറിയാന്‍ നമ്മള്‍ ചിലപ്പോള്‍ യന്ത്രങ്ങളെയോ ചില ചെറിയ സാധനങ്ങളെയോ ഒക്കെ ആശ്രയിക്കുന്നു.

  അതുപോലെ തന്നെ നമ്മുടെ ബുദ്ധിക്കും മനസിനും മനസിലാക്കാന്‍ പറ്റാത്ത എന്തെല്ലാം കാണും. അപ്പോള്‍ അതൊക്കെ മനസിലാക്കാന്‍, അത് നേരെ ചൊവ്വെ മനസിലാക്കിയവരുടെ സഹായം വേണ്ടി വരും. പരമ്പരയില്‍ പെട്ട ഗുരുവിനെ സ്വീകരിക്കുമ്പോള്‍, അവര്‍ പറയുന്നത് മനസിലാക്കുക ആണെങ്കില്‍ താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുന്നതാണ്. വെറുതേ, തര്‍ക്കിക്കാന്‍ ആയി ഉള്ള മനസുമായി പോകുന്ന ആള്‍, ഉറങ്ങാതെ ഉറക്കം നടിക്കുന്ന ആള്‍ മാത്രമേ ആകൂ. ആ ആള്‍ ഒരിക്കലും ഉണര്‍ന്നെന്നു വരില്ല. കാര്യങ്ങള്‍ മനസിലാക്കാന്‍ മനസ്സിനെ സ്വയം പ്രാപ്തമാക്കൂ. അപ്പോള്‍ കാര്യങ്ങള്‍ താനേ ഗ്രാഹ്യമായിക്കോളും.

  നമ്മുടെ ഓരോരുത്തരുടെയും ആന്തരീക അവയവങ്ങള്‍ സ്വയം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഭൂരിഭാഗം അവയവങ്ങളെയും നമുക്ക് നിയന്ത്രിക്കാനേ പറ്റുന്നില്ല. അത് അതിന്‍റേതായ കര്‍മം അനുഷ്ടിക്കുന്നു. നമ്മള്‍ അകത്തേക്ക് വിടുന്ന ആഹാരത്തിനനുസരിച്ചു അത് അതിന്‍റേതായ തീരുമാനങ്ങളും എടുക്കുന്നു. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഭേഷായി കഴിച്ചിട്ട്, എല്ലാ പഞ്ചസാരയുടെ അംശങ്ങളും പുറന്തള്ളാന്‍ ആജ്ഞ കൊടുക്കാന്‍ പറ്റുമോ? സ്വന്തം ശരീരത്തെ അനുസരിപ്പിക്കാന്‍ പോലും പറ്റാത്ത മനുഷ്യന്‍. പരിമിതികള്‍ ഒരുപാട് ഉണ്ട്. ശാരീരികമായും, മാനസികമായും, ബുദ്ധിപരമായും ആത്മീയമായും. എല്ലാം അപൂര്‍ണം. വളരെ പരിമിതം.

  ഇത്രയും പരിമിതമായ ഇന്ദ്രിയങ്ങളും, ശരീരവും, മനസും, ബുദ്ധിയും, ആത്മീയതയും വച്ചുകൊണ്ട് എന്തിനാ അല്പജ്ഞാനത്തില്‍ വെറുതെ ഇത്തരം കാര്യങ്ങള്‍ ഒക്കെ വിവരിക്കുന്നത്.

  വലിയ ശാസ്ത്രജ്ഞര്‍ ഒക്കെ (ഐന്‍സ്ടീന്‍, വിക്രം സാരാഭായ്, ….) ആത്മീയതയുടെ വക്താക്കള്‍ ആയിട്ടുണ്ട്‌. പക്ഷേ, അതൊന്നും അറിഞ്ഞുകൂടാത്ത നവ ശാസ്ത്രജ്ഞര്‍ അതിനെ തള്ളി പറയുകയും ചെയ്യും. അവരൊക്കെ, ആ പരമ്പര യഥാവിധി കാത്തുസൂക്ഷിക്കുന്നില്ല. ഇപ്പോഴത്തെ പഠനത്തിന്‍റെയും അറിവിന്‍റെയും വിപരീത ഫലങ്ങളാണ് ഇതൊക്കെ.

  നമ്മുടെ പുരാണങ്ങളില്‍ പലരും 10-20-30 ആയിരം വര്‍ഷങ്ങള്‍ തപസ്സ് അനുഷ്ടിച്ചിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ടോ? സൂര്യനെ മറച്ചു എന്നു കേട്ടിട്ടില്ലേ? ഗോവര്‍ദ്ധന്‍ പര്‍വതം ഏഴു ദിവസം ചെറുവിരലില്‍ ഉയര്‍ത്തി നിര്‍ത്തി; അതും ഒരു കുഞ്ഞ് എന്ന് കേട്ടിട്ടില്ലേ? താങ്കളുടെ ബുദ്ധിക്ക് അത് അംഗീകരിക്കാന്‍ പറ്റുന്നുണ്ടോ? അങ്ങിനെ പല പല കാര്യങ്ങള്‍ ഉണ്ട്. ഒത്തിരി ഒത്തിരി.

  സ്വന്തം വിചിന്തനവും ബുദ്ധിയും സമഗ്ര ചിന്തയും സ്വയം ഉയര്‍ന്നതാണെന്ന് ചിന്തിക്കുന്നത് എന്തിന്‍റെ ഉദാഹരണം ആണെന്ന് സ്വയം തന്നെ ആലോചിച്ചു നോക്കൂ. വിമര്‍ശനം ആകാം. പക്ഷേ, സ്വന്തം ബുദ്ധി, തന്നെത്തന്നെ പറ്റിക്കുമ്പോള്‍, എന്ത് ആണ് ശരി, എന്താണ് ശരി അല്ലാത്തത് എന്ന് അറിയാന്‍ തന്നെ പറ്റിയെന്ന് വരില്ല. ആ മൂഢതയില്‍ നിന്നു പുറത്തു കടക്കുന്നവര്‍ ഒരല്പം എങ്കിലും ബുദ്ധി വളര്‍ന്നവര്‍ എന്നാണ് കരുതപ്പെടുന്നത്.

  ഇപ്പോള്‍ ഇത്തരം അതിബുദ്ധി ആയിട്ട് മനുഷ്യര്‍ സ്വന്തം സഹോദരീ സഹോദരങ്ങളെ, അമ്മമാരെ, മക്കളെ, മറ്റു ബന്ധുക്കളെ, സുഹൃത്തുക്കളെ ഒക്കെ എന്തൊക്കെയാ ചെയ്യുന്നത്? ഇത് മനുഷ്യത്വം ആണോ? വിവരവും ബുദ്ധിയും കൂടിപോയതാണോ കുഴപ്പം? അതോ ആത്മീയതയും ആ പഴയ വിദ്യാഭ്യാസവും പാരമ്പര്യവും വിട്ടുപോയതിന്‍റെ കുഴപ്പമാണോ?

  പുരാണങ്ങളുടെയും മറ്റ് ഉപനിഷത്തുകളുടെയും ഒരു സംക്ഷിപ്തരൂപമാണ് ഭഗവദ്ഗീത. കാരണം, പുരാണങ്ങളില്‍ ഉള്ള പലതും നമ്മള്‍ മനുഷ്യര്‍ക്ക്‌ ഇപ്പോള്‍ ആചരിക്കേണ്ടതോ പുലര്‍ത്തി പോരേണ്ടതോ അല്ല. അതൊക്കെ മനസിലാക്കാന്‍, സ്വന്തം ബുദ്ധിയെ പ്രാപ്തമാക്കണം ആദ്യം.

  ഭൗതികമായി പറഞ്ഞാല്‍, ഓരോ ജോലിക്കും ചില യോഗ്യതകള്‍ കരസ്ഥമാക്കണം. അതുണ്ടെങ്കില്‍ മാത്രമേ അപേക്ഷിക്കാന്‍ തന്നെ യോഗ്യത നേടൂ. പിന്നെയല്ലേ, ജോലിയില്‍ പ്രവേശിക്കാന്‍.

  ആദ്യം സ്വന്തം മനസിനെയും ബുദ്ധിയേയും അതിനായി ഒരുക്കൂ. പിന്നെ, യഥാര്‍ത്ഥ ജ്ഞാനം ഒരു പരമ്പരയില്‍ പെട്ട ഗുരുവില്‍ നിന്ന് നേടൂ. പിന്നെ വിമര്‍ശിക്കാന്‍ തോന്നുന്നു എങ്കില്‍ വിമര്‍ശിക്കൂ. അല്ലാതെ അവിടുന്നും ഇവിടുന്നും നേടിയ അല്‍പജ്ഞാനം കൊണ്ട് വിമര്‍ശിക്കാന്‍ ഇറങ്ങി തിരിക്കരുത്. ഇത് ഒരു അപേക്ഷ ആണ്. കേട്ടിട്ടില്ലേ, അല്‍പജ്ഞാനം അപകടം എന്ന്.

  നന്നായി വരട്ടെ!

  എന്ന്
  നിങ്ങളുടെ ഒരു അഭ്യുദയകാംക്ഷി.

 2. ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ വിഭാഗശ: (ഗീത)
  ചാതുർ വർണ്യം ഉള്ളത് തന്നെ, പക്ഷെ ഇന്നത്തെ ജാതി വ്യവസ്ഥയുമായി പുല ബന്ധം പോലുമില്ല. ഒരാളുടെ ഗുണങ്ങളും, കർമവും അടിസ്ഥാനപ്പെടുത്തി ആണ് വർണം കണക്കുന്നത്, മാത്രവുമല്ല വർണം ഉന്നതർ, താഴ്ന്നവർ എന്നൊന്നുമില്ല. ഉദാ: സ്വന്തം ഇച്ഛ അനുസരിച്ചു ജീവിക്കുന്നവൻ ക്ഷത്രിയൻ (മന്ത്രി, ഐഎസ് ലെവൽ ഉദ്യോഗസ്ഥർ മാത്രമേ ഇതിൽ പെടു), പരേച്ഛ അനുസരിച്ച് ജീവിക്കുന്നവർ ശൂദ്രൻ(ഗവണ്മന്റ്/പ്രൈവറ്റ് ഉദ്യോഗക്കാർ, മറ്റു ജോലിക്കാർ എല്ലാം), രണ്ടിനുമിടയിൽ ഉള്ള കൃഷിക്കാർ, കച്ചവടക്കാർ തുടങ്ങിയവർ വൈശ്യൻ, ശാസ്ത്രജ്ഞൻ, ബ്രഹ്മത്തെ അറിയുന്ന-അറിയാൻ ശ്രമിക്കുന്നവർ ബ്രാഹ്മണൻ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )