ഗൂഗിളിന് പുറത്തുനിന്ന് പോലും നിങ്ങള്‍ വാങ്ങലുകളുടെ വിവരങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കും. Gmail ലില്‍ നിന്നാണ് ഈ വിവരങ്ങള്‍ അവര്‍ ശേഖരിക്കുന്നത്. ഈ സ്വകാര്യ വിവരങ്ങള്‍ നശിപ്പിക്കാന്‍ വിഷമമാണ്. ഈ സേവനത്തെ നിര്‍ത്തലാക്കാനുള്ള സ്വിച്ച് സ്വകാര്യത സെറ്റിങ്ങ്സിനകത്ത് മറച്ച് വെച്ചിരിക്കുകയാണ്. നിങ്ങള്‍ക്ക് പരസ്യങ്ങള്‍ വില്‍ക്കാനായി ഈ വിവരങ്ങള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നില്ല എന്ന് അവര്‍ പറയുന്നു. “Purchases” എന്നൊരു താളില്‍ നിങ്ങള്‍ വാങ്ങിയ എല്ലാറ്റിന്റേയും വിവരങ്ങളുണ്ട്. ഈ വാങ്ങലുകള്‍ ഗൂഗിളില്‍ നിന്ന് മാത്രം വാങ്ങിയതാവണമെന്നില്ല. എന്നാല്‍ ഡിജിറ്റല്‍ രസീതുകള്‍ ജിമെയില്‍ അകൌണ്ടിലേക്ക് എത്തുന്നതിനാല്‍ ഗൂഗിളിന് നിങ്ങളുടെ വാങ്ങല്‍ ശീലം കണ്ടെത്താനുള്ള പട്ടിക കിട്ടുന്നു.
— സ്രോതസ്സ് cnbc.com | May 17 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.