ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായത്തോടുള്ള ആഗോള സ്വാധീനിക്കല്‍ പരിപാടിയുടെ ബഡ്ജറ്റ് കഴിഞ്ഞ വര്‍ഷം $11 ലക്ഷം ഡോളറായിരുന്നു എന്ന് Electronic Intifadaക്ക് കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. Act.IL പറയുന്നതനുസരിച്ച് അവര്‍ക്ക് മൂന്ന് രാജ്യങ്ങളില്‍ ഓഫീസുകളും 15,000 പേരുടെ ട്രോള്‍ സൈന്യവുമുണ്ട്. ജനുവരിയില്‍ വന്ന അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ “വിദേശത്തെ ജനങ്ങളെ സ്വാധീനിക്കുകയും”, പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള boycott, divestment and sanctions BDS പ്രസ്ഥാനത്തിനോട് “യുദ്ധം ചെയ്യുകയും” ആണ് അവരുടെ ലക്ഷ്യം എന്നും പറയുന്നു. അവരുടെ ആപ്പ് വഴി Act.IL ട്രോള്‍ സൈന്യത്തിന് “ദൌത്യങ്ങള്‍” നല്‍കുന്നു. പ്രതിഫലമായി “നല്ല സമ്മാനങ്ങളും” scholarships ഉം കൊടുക്കും. പ്രതിവാരം 1,580 ദൌത്യങ്ങള്‍ Act.IL നടപ്പാക്കുന്നുണ്ട്. അവരുടെ 15,000 “ഓണ്‍ലൈന്‍ സന്നദ്ധപ്രവര്‍ത്തകര്‍” 73 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
— സ്രോതസ്സ് electronicintifada.net | 12 Jun 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.