സാന്‍ ഫ്രാന്‍സിസ്കോയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഗതാഗതക്കുരുക്കില്‍ 62% വര്‍ദ്ധനവുണ്ടായി. അതിന്റെ മൂന്നില്‍ രണ്ടിനും കാരണമായത് ഊബറും ലിഫ്റ്റുമാണ് എന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യാത്രപങ്കുവെക്കല്‍ സേവനങ്ങളില്ലായിരുന്നെങ്കില്‍ ഗതാഗത കുരുക്ക് 22% മാത്രമേ വര്‍ദ്ധിക്കുമായിരുന്നുള്ളു എന്ന് ഗതാഗത മാതൃകകള്‍ കണക്കാക്കുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു പ്രവര്‍ത്തി ദിനത്തില്‍ യാത്രപങ്കുവെക്കല്‍ ഡ്രൈവര്‍മാര്‍ 1.7 ലക്ഷം വാഹന യാത്രകള്‍ നടത്തുന്നുവെന്നും അത് നഗരത്തിലെ ഏറ്റവും സാന്ദ്രത കൂടിയ സ്ഥലത്താണെന്നും 2017 ജൂണില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രധാന സമയത്ത് കൂടുതല്‍ ഡ്രൈവര്‍മാര്‍ റോഡിലേക്കെത്തുന്നു. ഇവക്ക് അമിതമായ ജോലിയും കുറവ് വരുമാനവും ആണ് കിട്ടുന്നത്.
— സ്രോതസ്സ് sfgate.com | Mike Moffitt | May 20, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.