വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ തടസ്സപ്പെടുത്തുന്ന സ്വാധീനിക്കള്‍ പദ്ധതികള്‍ നടത്തിയതിന് ഇസ്രായേല്‍ കമ്പനിയെ നിരോധിച്ചു എന്ന് ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച ഡസന്‍കണക്കിന് അകൌണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ സംഘത്തിന് പിറകിലുള്ള ആളുകളുടെ വ്യക്തിത്വങ്ങള്‍ മറച്ച് വെക്കപ്പെട്ടവയാണെങ്കിലും ധാരാളം പേര്‍ക്ക് “യാഥാര്‍ത്ഥ്യത്തെ മാറ്റാനുള്ള” സാമൂഹ്യ മാധ്യമ കഴിവും ശേഷികളും ഉണ്ടെന്ന് പൊങ്ങച്ചം പറയുന്ന, ടെല്‍ അവീവ് ആസ്ഥാനമായ രാഷ്ട്രീയ ഉപദേശക സ്വാധീനിക്കല്‍ സ്ഥാപനമായ Archimedes Group നോട് ബന്ധമുണ്ട് എന്നും ഫേസ്‌ബുക്ക് പറഞ്ഞു.
$8 ലക്ഷം ഡോളര്‍ കള്ള പരസ്യങ്ങള്‍ക്ക് വേണ്ടി ബ്രസീലിന്റെ റിയാലിലും, ഇസ്രായലിന്റെ ഷെക്കലുകളിലും, ബാക്കി അമേരിക്കന്‍ ഡോളറിലും Archimedes ചിലവാക്കി എന്ന് ഫേസ്‌ബുക്കിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 2012 വരെ പഴക്കമുള്ളതാണ് വഞ്ചിക്കുന്ന പരസ്യങ്ങള്‍. ഏറ്റവും പുതിയവ കഴിഞ്ഞ മാസവും പ്രസിദ്ധപ്പെടുത്തി.
— സ്രോതസ്സ് truthdig.com | May 16, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.