പുക, മലിനീകരണം, പരിസ്ഥിതി നാശം എന്നിവയുടെ ചിത്രവുമായി മരുന്ന് വ്യവസായത്തെ ഒരിക്കലും ചേര്‍ത്ത് വെക്കാറില്ല.
എന്നിട്ടും ആഗോള മരുന്ന് വ്യവസായം ആഗോളതപനത്തിന് വലിയ സംഭാവന ചെയ്യുന്നു എന്ന് മാത്രമല്ല, അത് ആഗോള വാഹന വ്യവസായത്തേക്കാളും കൂടുതലാണെന്ന് പുതിയ പഠനം കണ്ടെത്തി.
ഹരിതഗ്രഹ വാതക ഉദ്‌വമനത്തില്‍ ഈ വ്യവസായത്തിന്റെ പങ്കിനെക്കുറിച്ച് ഇതുവരെ ഗവേഷകര്‍ എത്ര കുറവ് ശ്രദ്ധമാത്രമേ കൊടുത്തുള്ളു എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. വെറും രണ്ട് പഠനങ്ങള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ബന്ധപ്പെട്ടതായുള്ളത്. അതിലൊന്ന് അമേരിക്കയിലെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ പാരിസ്ഥിതിക ആഘാതവും മറ്റേത് മരുന്ന് നിര്‍മ്മാണ കമ്പനികള്‍ പുറത്തുവിടുന്ന രാസവസ്തുക്കളാല്‍ ഉണ്ടാകുന്ന ജല മലിനീകരണത്തേയും കുറിച്ചാണ്.
ഈ പഠനമാണ് ആദ്യമായി മരുന്ന് വിഭാഗത്തിന്റെ കാര്‍ബണ്‍ കാല്‍പ്പാടിനെക്കുറിച്ച് പഠിച്ചത്.
കൂടുതല്‍ മലിനീകരണം
ലോക മരുന്ന കമ്പോളത്തെ പ്രതിനിധാനം ചെയ്യുന്നത് 200 ല്‍ അധികം കമ്പനികളാണ്. എന്നിട്ടും വെറും 25 എണ്ണം മാത്രമേ കഴിഞ്ഞ 5 വര്‍ഷത്തില്‍ അവരുടെ നേരിട്ടും അല്ലാത്തതുമായ ഹരിതഗ്രഹവാതക ഉദ്‌വമനത്തെക്കുറിച്ച് റിപ്പോര്‍ട്ട് കൊടുക്കാറുള്ളു. അതില്‍ 15 എണ്ണം മാത്രമാണ് 2012 മുതല്‍ റിപ്പോര്‍ട്ട് കൊടുക്കുന്നത്.
മരുന്ന് വ്യവസായം ഹരിതമേയല്ല എന്നതാണ് ഒരു പെട്ടന്നുള്ള ഞെട്ടിക്കുന്ന ഫലം. 2015 മുതല്‍ ഒരു ദശലക്ഷം ഡോളര്‍ വരുമാനത്തിന് എത്രമാത്രം ഉദ്‌വമനം എന്നാണ് പരിശോധന നടത്തിയത്. വലിയ ബിസിനസുകള്‍ ചെറിയവയെക്കാള്‍ കൂടുതല്‍ മലിനീകരണം നടത്തുന്നു. അതുകൊണ്ട് ന്യായമായ താരതമ്യത്തിന് വേണ്ടി ഉദ്‌വമനത്തിന്റെ തീവ്രതയെയാണ് പഠനത്തില്‍ കണക്കാക്കിയത്.
ദശലക്ഷം ഡോളറിന് 48.55 ടണ്‍ CO2e (carbon dioxide equivalent) ആണ് അതെന്ന് കണ്ടെത്തി. അതേ വര്‍ഷം 31.4 ടണ്‍ CO2e/$M ആയിരുന്ന വാഹന വ്യവസായത്തിനേക്കാള്‍ 55% അധികമായിരുന്നു. കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പുറത്തുവിടുന്ന നേരിട്ടുള്ള ഉദ്‌വമനത്തെയും ഊര്‍ജ്ജ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ നിന്ന് വരുന്ന നേരിട്ടല്ലാത്ത ഉദ്‌വമനത്തേയും ആണ് ഗവേഷകര്‍ പഠിച്ചത്.
2015 ല്‍ മരുന്ന് വിഭാഗത്തില്‍ നിന്ന് 52 മെഗാ ടണ്‍ CO2e ആണ് ലോകം മൊത്തം പുറത്ത് വന്നത്. അതേ വര്‍ഷം വാഹന വ്യവസായം പുറത്തുവിട്ട 46.4 മെഗാ ടണ്‍ CO2e നെ ക്കാള്‍ കൂടുതലാണിത്. എന്നിരുന്നാലും മരുന്ന് വിഭാഗത്തിന്റെ മൂല്യം എന്നത് വാഹന കമ്പോളത്തേള്‍ താഴെയാണ്. കണക്കുകള്‍ അനുസരിച്ച് മരുന്ന് കമ്പോളം 28% ചെറുതും എന്നാല്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ വാഹന വിഭാഗത്തേക്കാള്‍ 13% കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നതുമാണ്.
തീവൃ ചാഞ്ചല്യം
മരുന്ന് വ്യവസായത്തിനകത്തും ഉദ്‌വമന തീവൃതക്ക് വ്യത്യാസം വരുന്നുണ്ട്. ഉദാഹരണത്തിന് 2015 ല്‍ Eli Lilly (77.3 tonnes of CO2e/$M) ന്റെ ഉദ്‌വമന തീവൃത Roche (14 tonnes CO2e/$M) നേക്കാള്‍ 5.5 മടങ്ങ് വലുതാണ്. വലുതാണ്. ഒരേ തരം ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഒരേ വരുമാനുള്ള Procter & Gamble ന്റെ CO2 ഉദ്‌വമനം Johnson & Johnson നേക്കാള്‍ 5 മടങ്ങാണ്.
വേറിട്ട് നില്‍ക്കുന്നവരേയും കാണാനായി. ജര്‍മ്മന്‍ കമ്പനിയായ Bayer AG ന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഉദ്‌വമനം 9.7 മെഗാ ടണ്‍ CO2e ആണ്. അവരുടെ വരുമാനം US$5140 കോടി ഡോളറും. അവരുടെ ഉദ്‌വമന തീവൃത 189 tonnes CO2e/$M ആണ്. മൊത്തം മരുന്ന് വ്യവസായത്തിന്റെ തീവൃതയേക്കാള്‍ നാല് മടങ്ങ് വലുതാണ് ഇത്.
Bayer ന്റെ വരുമാനം വരുന്നത് മരുന്ന് ഉല്‍പ്പന്നങ്ങള്‍, ചികില്‍സാ ഉപകരണങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണെന്ന് അവിശ്വസനീയമായി വളരെ വലുതായ ഈ വ്യതിയാനം വിശദമാക്കാന്‍ ശ്രമിക്കുന്നതില്‍ കണ്ടെത്തിയ കാര്യം. ഓരോ വിഭാഗത്തില്‍ നിന്നുമുള്ള സാമ്പത്തിക വരുമാനം വേറെ വേറെയാണ് ബേയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഉദ്‌വമനത്തിന്റെ കണക്ക് ഒന്നിച്ച് കാണിക്കുന്നു. ഓരോ ടണ്‍ ഉത്പാദിപ്പിച്ച വസ്തു, അത് വളമാകാം അല്ലെങ്കില്‍ ആസ്പിരിന്‍ ആകാം, പുറത്തുവിട്ട CO2e ടണ്ണിലാണ് പിന്‍തുടരുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും.
ഈ നിലയിലുള്ള അതാര്യത കാരണം ഈ കമ്പനികളുടെ ശരിക്കുള്ള പരിസ്ഥിതിക പ്രവര്‍ത്തനക്ഷമത കണക്കാക്കുക അസാദ്ധ്യമാണ്. കാലാവസ്ഥാമാറ്റത്തിലെ തങ്ങളുടെ പങ്ക് കുറച്ചുകൊണ്ടുവരുന്നതില്‍ കമ്പനികളുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യുന്നതുമാണ് ഈ പദ്ധിതതന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും.
കാലാവസ്ഥാ അനുസരണ
പാരീസ് കരാര്‍ പാലിക്കണമെങ്കില്‍ മരുന്ന് വ്യവസായം എത്ര മാത്രം അവരുടെ ഉദ്‌വമനം കുറക്കണമെന്ന് കണക്കാക്കിയിട്ടുണ്ട്.
2025 ല്‍ മരുന്ന് വ്യവസായം ഉദ്‌വമന തീവൃത 2015 ലെ നിലയില്‍ നിന്ന് 59% കുറക്കണമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോഴത്തേതില്‍ നിന്നും വിദൂരമായ ഒരു കാര്യമാണെങ്കിലും ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ ആ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് Amgen Inc., Johnson & Johnson Roche Holding AG തുടങ്ങിയ കമ്പനികള്‍.
ചിലര്‍ക്ക് ആ പ്രവര്‍ത്തനക്ഷമത നേടായായെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് അതിന് കഴിയുന്നില്ല?
മൊത്തം വിഭാഗങ്ങളില്‍ വെച്ച് ഏറ്റവും അധികം ലാഭം കിട്ടുന്നതും വരുമാന വളര്‍ച്ചയുള്ളതുമായ മൂന്ന് കമ്പനികളാണ് ഇവ. 2012 – 2015 കാലത്ത് Roche, Johnson & Johnson, Amgen ന്റേയും വരുമാനം യഥാക്രമം 27.2%, 25.7%, 7.8% എന്ന തോതിലാണ് വളരുന്നത്. അതേ സമയത്ത് അവര്‍ക്ക് അവരുടെ ഉദ്‌വമനം യഥാക്രമം 18.7%, 8.3%, 8% വീതം കുറക്കാനായി. ഇതില്‍ നിന്നും പാരിസ്ഥിതിക ഉദ്‍വമനം കുറക്കുന്നതും സാമ്പത്തിക പ്രവൃത്തിയും പരസ്പരം വിരുദ്ധമല്ല എന്നാണ് മനസിലാക്കേണ്ടത്.
മരുന്ന് വ്യവസായം ഹരിതഗൃഹവാതക ഉദ്‌വമനത്തിന് പുറമേ വളരെ ഗൌരവകരമായ പാരിസ്ഥിതിക ആഘാതത്തിന് ഉത്തരവാദികളാണ്. ഉദാഹരണത്തിന് ഇന്‍ഡ്യയിലെ Patancheruയിലെ മരുന്ന് വ്യവസായികള്‍ പുറത്തുവിടുന്ന മലിനജലം നദികളുടെ അടിത്തട്ടും, ഭൂഗര്‍ഭജലവും, കുടിവെള്ളവും മലിനപ്പെടുത്തുന്നു. ഒരു ദിവസം 44 കിലോഗ്രാം ciprofloxacin ആണ് പുറത്ത് പോകുന്നത്. ഒരു നഗരത്തിലെ 44,000 പേരെ ചികില്‍സിക്കാനുള്ള ആന്റിബയോട്ടിക് നിര്‍മ്മിക്കാനാകും അതുകൊണ്ട്.
വ്യക്തമായും കൂടുതല്‍ വിപുലവും സ്ഥിരവുമായ ഗവേഷണം ആവശ്യമാണ്. അതുപോലെ മരുന്ന് വ്യവസായത്തിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ സൂക്ഷ്മപരിശോധനയും നടത്തണം. ആളുകളെ സുഖപ്പെടുത്തുന്നു എന്നത് ഭൂമിയെ നശിപ്പിക്കുന്നതിന് ഒരു ന്യായീകരണമല്ല.
— സ്രോതസ്സ് theconversation.com | Lotfi Belkhir | May 28, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.