ബഹുജന രഹസ്യാന്വേഷണ വ്യവസ്ഥ നിര്‍മ്മിക്കാനായി ബന്ധപ്പെടാനുള്ള മനുഷ്യന്റെ മോഹങ്ങളെ അധികാര വ്യവസ്ഥയിലെ ആളുകള്‍ ചൂഷണം ചെയ്തു എന്ന് NSA whistleblower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ക്യാനഡയിലെ Halifax ലെ Dalhousie Universityയില്‍ നടന്ന Open Dialogue Series പരിപാടിയില്‍ മോസ്കോയില്‍ നിന്നുള്ള livestream വഴി പ്രധാന പ്രഭാഷണം സ്നോഡന്‍ നടത്തി. “വ്യാവസായിക വിപ്ലവത്തിന് ശേഷം നടന്ന അധികാരത്തിന്റെ ഏറ്റവും വലിയ പുനര്‍ വിതരണത്തിന് നടക്കാണ് നാം നില്‍ക്കുന്നത്. സാങ്കേതികവിദ്യ പുതിയ ശേഷികള്‍ നല്‍കിയതുകൊണ്ടാണ് അത് സംഭവിക്കുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു.
“എല്ലായിടത്തും എല്ലാവരിലും എത്തിച്ചേരുന്ന സ്വാധീനശക്തിയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അത് അതിര്‍ത്തികളെ പരിഗണിക്കുന്നില്ല. അതിന്റെ വ്യാപനം പരിധിയില്ലാത്തതാണ്. പക്ഷെ അതിനെതിരായ സുരക്ഷിതത്വം അങ്ങനെയല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള പ്രതിരോധമില്ലെങ്കില്‍ സാങ്കേതികവിദ്യ മനുഷ്യന്റെ സ്വഭാവത്തെ ബാധിക്കും.
സ്ഥാപനങ്ങള്‍ക്ക് “ജനങ്ങളുടെ സ്വകാര്യ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നത് ഏറ്റവും ശക്തമായത് എന്ന് വിളിക്കത്തക്ക തോതില്‍ വലുതായി,” എന്ന് സ്നോഡന്‍ പറഞ്ഞു. “പുതിയ പ്ലാറ്റ്ഫോമുകളിലൂടെയും അള്‍ഗോരിഥങ്ങളിലൂടെയും” ആണ് അവര്‍ ഇത് ചെയ്യുന്നത്. അത് വഴി അവര്‍ക്ക് നമ്മുടെ സ്വഭാവങ്ങളെ മാറ്റാനാകും. ചില സമയത്ത് അവര്‍ക്ക് നമ്മുടെ തീരുമാനങ്ങള്‍ പ്രവചിക്കാനാകും, അതുപോലെ അവയെ തട്ടിമാറ്റി മറ്റൊന്നാക്കാനും കഴിയും. മനുഷ്യന്റെ ആവശ്യകതയായ ബന്ധുത്വത്തിനെ മുതലെടുത്താണ് അവര്‍ ഇത് ചെയ്യുന്നത്.
ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതാണ് കിട്ടുന്നത് എന്ന വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്, “നമ്മള്‍ അതിന് വേണ്ടിയല്ല ഒപ്പ് വെക്കുന്നത്” എന്ന് അദ്ദേഹം പറഞ്ഞു.
“നിങ്ങളിലെത്ര പേര്‍ ഫേസ്‌ബുക്കിന്റെ സേവന ഉടമ്പടി ശരിക്കും വായിച്ച് നോക്കിയ ശേഷം അവരുടെ അകൌണ്ട് എടുത്തു?” സ്നോഡന്‍ ചോദിക്കുന്നു. “എല്ലാം നൂറുകണക്കിന് താളുകളുള്ള നിയമ കടുംവാക്കുകളാണ്. അത് വായിക്കാനോ മൂല്യനിര്‍ണ്ണയം നടത്താനോ യോഗ്യതയില്ലാത്തവരാണ് നമ്മളെല്ലാം. എന്നിട്ടും അവര്‍ നമ്മളെ നിര്‍ബന്ധമാക്കുന്നതാണെന്ന് പരിഗണിക്കുന്നു”
“സാങ്കേതികവിദ്യയുടെ അവിശുദ്ധ ബന്ധം പോലെയും കരാര്‍ നിയമത്തിന്റെ അസാധാരണമായ വ്യാഖ്യാനവും പോലെയാണിത്. ബന്ധപ്പെടാനും ഇടപെടാനും സഹകരിക്കാനും പങ്കുവെക്കാനുമുള്ള ആഗ്രഹമെന്ന മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളെ ഈ സ്ഥാപനങ്ങള്‍ മാറ്റിമറിച്ച് അവയെ ദൌര്‍ബല്യമാക്കി മാറ്റി.”
“ഇപ്പോള്‍ ഈ സ്ഥാപനങ്ങള്‍, അവ സര്‍ക്കാരിന്റേതും വാണിജ്യമായതും ഉണ്ട്, അതിന്റെ പുറത്താണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അവയെ ഘടനാപരമായി നമ്മുടെ സ്പീഷീസിന്റെ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സാമൂഹിക നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗമായി മാറ്റി ഉറപ്പിച്ചു.”
“അതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അതാണ് ബഹുജന രഹസ്യാന്വേഷണം,” സ്നോഡന്‍ പറഞ്ഞു.
ഈ പരിപാടിയില്‍ നിന്ന് കിട്ടിയ വരവ് മോണ്‍ട്രിയല്‍ ആസ്ഥാനമാക്കിയുള്ള അഭയാര്‍ത്ഥികള്‍ക്കായുള്ള സംഘടനക്ക് കൊടുത്തു. ആ സംഘടനയാണ്
ചാരപ്പണി നിയമത്തിന്റെ ലംഘന കുറ്റം ഒഴുവാക്കാനായി അമേരിക്കയില്‍ നിന്ന് രക്ഷപെട്ട സ്നോഡന് ഹോംങ്കോങ്ങില്‍ അഭയം കൊടുത്ത മൂന്ന് കുടുംബങ്ങളെ അഭയാര്‍ത്ഥി സ്ഥാനം നല്‍കി ക്യാനഡയില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തി ചെയ്യുന്നത് അവരാണ്.
സ്നോഡന്റെ രണ്ട് “guardian angels” മാര്‍ച്ചില്‍ ക്യാനഡയിലെത്തി. മറ്റ് 5 പേര്‍ ഹോങ് കോങ്ങില്‍ കുടുങ്ങിക്കിടക്കുകയാണ്. അവിടെ അവരെ അവരുടെ സ്വന്തം നാടായ ശ്രീലങ്കയിലേക്കും ഫിലിപ്പീന്‍സിലേക്കും നാടുകടത്തില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. അവിടെ അവര്‍ക്ക് കേസും പീഡനവും മരണം പോലും ലഭിക്കാവുന്ന അവസ്ഥയാണ്.
“ഒരിക്കലും എനിക്ക് തിരിച്ചടക്കാനാവാത്ത വിധം ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു,” എന്ന് സ്നോഡന്‍ അവരെക്കുറിച്ച് പറഞ്ഞു
ഹോംങ്കോങ്ങിലും ക്യാനഡയിലും ഈ 7 സ്നോഡന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി ഓരോ മാസവും $7,500 ഡോളര്‍ വേണം. ഈ തുക കണ്ടെത്തുന്നത് ചെറിയ സംഭവനകള്‍ സ്വീകരിച്ചാണ്. സഹായിക്കാനാഗ്രഹിക്കുന്നുവോ? https://t.co/bnkgzEnI6X
— For the Refugees (@4TheRefugees) May 30, 2019
— സ്രോതസ്സ് commondreams.org | May 31, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.