വംശീയ, ലിംഗാധിപത്യ, സ്വവര്‍ഗ്ഗവിരുദ്ധ, മുസ്ലീം വിരുദ്ധ സ്വഭാവത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വിവാദപരമായ ട്രമ്പ അനുകൂല “ഇരുണ്ട പണ” സംഘടനക്ക് മൂന്ന് Fortune 500 കമ്പനികള്‍ കുറഞ്ഞത് $16 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. ട്രമ്പിന്റെ പ്രചരണ ഉദ്യോഗസ്ഥരിലെ രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടനയാണ് America First Policies. അവര്‍ക്ക് Southern Company ($10 ലക്ഷം ഡോളര്‍), CVS Health ($5ലക്ഷം ഡോളര്‍), and Dow Chemical ($1ലക്ഷം ഡോളര്‍) എന്നീ കമ്പനികള്‍ ധനസഹായം കൊടുത്തതായി കോര്‍പ്പറേറ്റ് രേഖകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം $2.6 കോടി ഡോളര്‍ America First Policies സംഭരിച്ചുവെങ്കിലും അതിന്റെ സ്രോതസ്സ് വെളിപ്പെടുത്തുകയോ tax return ഫയല് ചെയ്തുമില്ല.
— സ്രോതസ്സ് fastcompany.com | 05.31.18
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.