ഇറ്റലിയില്‍ Operation Condor ലെ അവരുടെ പങ്കിന്റെ പേരില്‍ 24 പേരെ ജീവപര്യന്ത തടവ് ശിക്ഷക്ക് വിധിച്ചു. ആ പരിപാടിയില്‍ 1970കളിലും ’80കളിലും തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയുണ്ടായി. അമേരിക്കയുടെ പിന്‍തുണയോടെ ചിലി, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ ഏകാധിപതികള്‍ നടത്തിയ ഭീകരവാദവും ആസൂത്രിത കൊലപാതങ്ങളുടേയും ഭാഗമായി അന്ന് കൊല്ലപ്പെട്ടവരില്‍ 23 ഇറ്റലിക്കാരുമുണ്ടായിരുന്നു. ചിലിയില്‍ നിന്ന് ഏകാധിപതി അഗസ്റ്റോ പിനോഷേയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഓപ്പറേഷന്‍ കോണ്ടോര്‍, അമേരിക്കയുടെ പൂര്‍ണ്ണ അറിവോടെയായിരുന്നു, പ്രത്യേകിച്ച് അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിങ്ഗറിന്റെ. ഇതിന്റെ പേരില്‍ മുമ്പത്തെ പെറു പ്രസിഡന്റ് Francisco Morales Bermúdez, ബൊളിവീയയിലെ ആഭ്യന്തര മന്ത്രി, ഉറുഗ്വേയുടെ വിദേശകാര്യ മന്ത്രി, മുമ്പത്തെ ചിലിയിലെ രഹസ്യ പോലീസ് തലവന്‍ എന്നിവരെ ശിക്ഷിച്ചിരുന്നു.
— സ്രോതസ്സ് democracynow.org | Jul 09, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.