ലോകം മൊത്തം പട്ടിണിയും പോഷക കുറവും പരിഹരിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി അവശ്യമായ ഊര്‍ജ്ജം മാത്രമല്ല അവശ്യ പോഷകങ്ങളും തരുന്ന ആഹാരം ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചാണ്. അടുത്ത 30 വര്‍ഷം കാലാവസ്ഥാമാറ്റവും വര്‍ദ്ധിച്ച് വരുന്ന CO2 ഉം കാരണം പ്രോട്ടീന്‍, അയണ്‍, സിങ്ക് പോലുള്ള നിര്‍ണ്ണായകമായ പോകഷകങ്ങള്‍ കുറയും എന്ന് പുതിയ പഠനം പറയുന്നു. കാലാവസ്ഥാമാറ്റത്തിന്റെ ആഘാതവും CO2 ന്റെ ഉയര്‍ന്ന നിലയും കാരണം പ്രോട്ടീന്‍, അയണ്‍, സിങ്ക് എന്നിവയുടെ പ്രതിശീര്‍ഷ പോഷക ലഭ്യത 19.5%, 14.4%, 14.6% വീതം കുറയും എന്ന് കണക്കാക്കിയിരിക്കുന്നു.
“A modeling approach combining elevated atmospheric CO2 effects on protein, iron and zinc availability with projected climate change impacts on global diets,” എന്ന പേരിലെ പഠനം ഗവേഷകരുടെ അന്താരാഷ്ട്ര കൂട്ടമാണ് നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് Lancet Planetary Health ല്‍ പ്രസിദ്ധപ്പെടുത്തി. ആഗോള ഭക്ഷ്യ സ്രോതസ്സിന്റെ പോഷക ലഭ്യതയില്‍ ഉയര്‍ന്ന CO2 ന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും ആഘാതത്തെക്കുറിച്ച് നടത്തിയ ഏറ്റവും സമഗ്രമായ പഠനമാണിത്.
ഉയര്‍ന്ന തോതിലുള്ള CO2 നില ചില സസ്യങ്ങളില്‍ പ്രകാശ സംശ്ലേഷണത്തെ ശക്തമാക്കുകയും വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെങ്കിലും മുമ്പ് നടത്തിയ പഠനത്തിലും കണ്ടെത്തിയത് പോലെ പ്രധാന സൂഷ്മ പോഷകങ്ങളുടെ സാന്ദ്രത കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗോതമ്പ്, അരി, maize, barley, ഉരുളക്കിഴങ്ങ്, soybeans, പച്ചക്കറികള്‍ തുടങ്ങിയവയിയെല്ലാം 2050 ഓടെ ഏകദേശം 3% വരെ പോഷകങ്ങള്‍ കുറിയും എന്ന് പുതിയ പഠനം കണക്കാക്കുന്നു.
എല്ലാ പ്രദേശത്തേയും ഗോതമ്പിലെ Protein, iron, zinc സാന്നിദ്ധ്യം 2050 ഓടെ 12% കുറയും. ഗോതമ്പ് ഉപയോഗം കൂടുതലുള്ള മുമ്പത്തെ സോവ്യേറ്റ് യൂണിയന്‍, മദ്ധ്യപൂര്‍വ്വേഷ്യ, വടക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ ആളുകള്‍ക്ക് മാംസ്യ ലഭ്യതയില്‍ വലിയ തോതിലുള്ള കുറവുണ്ടാകും.
പൊതുവായി പറഞ്ഞാല്‍ സസ്യങ്ങളില്‍ നിന്നുള്ള പോഷകങ്ങളാണ് ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ പോഷക സ്രോതസ്സ്. അവക്ക് മൃഗ അടിസ്ഥാനമായ സ്രോതസ്സുകളേക്കാലഅ കുറവ് bioavailability ആണുള്ളത്. തെക്കനേഷ്യ, മദ്ധ്യപൂര്‍വ്വേഷ്യ, സഹാറക്ക് തെക്കുള്ള ആഫ്രിക്ക, മുമ്പത്തെ സോവ്യേറ്റ് യൂണിയന്‍ രാജ്യങ്ങളെന്നിവിടങ്ങളിലാകും ഏറ്റവും കൂടുതല്‍ പോഷക കുറവ് ഉണ്ടാകാന്‍ പോകുന്നത്. അവിടെ പോഷകക്കുറവ് കൂടിയ അവസ്ഥയിലാണ്. കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന താപനിലയിലേയും മഴയിലേയും വ്യത്യാസം അവിടെ നേരിട്ട് ബാധിക്കും.
തെക്കന്‍ ഏഷ്യയില്‍ ജനങ്ങളുടെ ഇരുമ്പ് അടങ്ങിയ ആഹാരം കഴിക്കുന്നത് നിര്‍ദ്ദേശിച്ചിട്ടുള്ള നിലയില്‍ നിന്നും കാഴെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ അനീമിയ കാണപ്പെടുന്ന രാജ്യം ഇന്‍ഡ്യയാണ്. ഇരുമ്പിന്റെ ലഭ്യത തുടര്‍ന്നും മതിയായുണ്ടാവില്ല എന്നാണ് പ്രവചനങ്ങള്‍ കാണിക്കുന്നത്. കാര്‍ബണ്‍ കൂടുന്നത് നാകത്തിന്റെ ലഭ്യത നിര്‍ദ്ദേശിക്കുന്ന നിലയില്‍ നിന്ന് കുറവാക്കുന്നു
— സ്രോതസ്സ് ifpri.org International Food Policy Research Institute | Jul 18, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.