വംശനാശഭീഷണി നേരിട്ട കാണ്ടാമൃഗങ്ങളുടെ എണ്ണം 1000% വര്‍ദ്ധിച്ചുവെന്ന് ടാന്‍സാനിയയുടെ പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ല്‍ ആണ് ഈ പ്രസിഡന്റിന്റെ കാലാവധി തുടങ്ങിയത്. അന്ന് 15 കാണ്ടാമൃഗങ്ങളേ രാജ്യത്ത് അവശേഷിച്ചിരുന്നുള്ളു. ആദ്യ വര്‍ഷം തന്നെ Magufuli ചൈനക്കാരായ പ്രധാന കള്ളക്കടത്തുകാരെ 15 – 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ട് പിടിച്ച് ജയിലിലിട്ടു. ഉന്നത സ്ഥിതിയിലെ ചൈനക്കാരുടെ സ്ഥാനം പരിഗണിക്കാതെ ചെയ്ത ഈ അറസ്റ്റ് മൃഗായാമോഷണ സംഘങ്ങള്‍ക്ക് ഒരു നല്ല സന്ദേശമാണ് കൊടുത്തത്. അതുപോലെ ഈ മൃഗങ്ങള്‍ക്ക് കോളറുകള്‍ ഘടിപ്പിക്കുകയും ആനകളെ പിന്‍തുടരുകയും ചെയ്യുന്നതിന് വനപാലകര്‍ക്ക് സൌകര്യമുണ്ടാക്കിക്കൊടുത്തു. നാല് വര്‍ഷത്തിന് ശേഷം ഇപ്പോഴത്തെ കാണ്ടാമൃഗത്തിന്റെ എണ്ണം 167 ആയി. അതുപോലെ ആനകളുടെ എണ്ണവും 50% വര്‍ദ്ധിച്ചു. ആനകളുടെ എണ്ണം 43,330 ല്‍ നിന്ന് 60,000 ലേക്കാണ് വര്‍ദ്ധിച്ചത്.
— സ്രോതസ്സ് independent.co.uk | Jul 15, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.