നഗര ഏജന്‍സികള്‍ facial recognition സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ തടയുന്ന ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം Oakland city council വോട്ടെടുപ്പോടെ പാസാക്കി. അതോടെ ഓക്‌ലാന്റ് ഇതുപോലുള്ള നിയമം പാസാക്കിയ അമേരിക്കയിലെ മൂന്നാമത്തെ നഗരമായി മാറി. സമീപ നഗരങ്ങളായ San Francisco, Somerville(Massachusetts) എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഏകകണ്ഠേനെ പാസാക്കിയ ഈ ഓര്‍ഡിനന്‍സ് പ്രകാരം മുന്‍സിപ്പല്‍ ഏജന്‍സികളും നഗര പോലീസും ഈ വിവാദ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പാടില്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.