ഊര്‍ജ്ജത്തിന്റെ വില കുറക്കാനും ഫോസിലിന്ധനങ്ങളോടുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുമായി ആഫ്രിക്കയിലെ ഏറ്റവും വലിയ പവനോര്‍ജ്ജ നിലയം കെനിയയില്‍ തുടങ്ങി. 2020 ഓടെ 100% വൈദ്യുതിയും ഹരിതോര്‍ജ്ജമായി മാറ്റാനുള്ള ശ്രമത്തിലാണ് ആ രാജ്യം. Lake Turkana Wind Power (LTWP) എന്ന് വിളിക്കുന്ന 365 കാറ്റാടികള്‍ രാജ്യത്തെ Turkana തടാകത്തിന് അടുത്ത് ഇപ്പോള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നു. കെനിയയുടേയും എത്യോപ്യയുടേയും അതിര്‍ത്തിയിലാണ് ഈ സ്ഥലം. ദേശീയ ഗ്രിഡ്ഡിലേക്ക് 310 മെഗാവാട്ട് വൈദ്യുതി ഇത് നല്‍കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.