നിഗൂഢമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായ ഡച്ച് സൈബര്‍ സുരക്ഷാ വിദഗ്ദ്ധനായ Arjen Kamphuis വഞ്ചി അപകടത്തില്‍ പെട്ടിരിക്കാം എന്ന് നോര്‍വ്വേ പോലീസ് പറഞ്ഞു. വടക്കന്‍ നോര്‍വ്വേ നഗരമായ Bodoയിലെ ഹോട്ടലില്‍ നിന്ന് ഓഗസ്റ്റ് 20, 2018 ന് പുറത്തിറങ്ങിയ ശേഷം അന്ന് 47 വയസുണ്ടായിരുന്ന Kamphuis നെ പിന്നെ ആരും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ശരീരം ഇതുവരെ കണ്ടെടുത്തിട്ടുമില്ല. Kamphuis അദൃശ്യമായത് “വിചിത്രം” ആണെന്ന് വിക്കിലീക്സ് അഭിപ്രായപ്പെട്ടു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.