accelerometers ഫോണിന്റെ ചലനത്തെ അളക്കാനുള്ള ചെറു സെന്‍സറുകളാണ്. step-counting പോലുള്ള ആപ്പുകള്‍ അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിന്റെ ആ accelerometers ല്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ക്ക് ആളുകളുടെ വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും. ഫോണ്‍വിളികള്‍, മെസേജുകള്‍ തുടങ്ങിയവയുടെ ലോഗുകള്‍ വെച്ച് വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും എന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നല്ലോ. accelerometer ഡാറ്റ അതിനെ കൂടുതല്‍ കൃത്യമാക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. എത്ര വേഗത്തില്‍ നടക്കുന്നു, എത്ര ദൂരം നടക്കുന്നു, രാത്രിയില്‍ എപ്പോള്‍ ഫോണ്‍ എടുക്കുന്നു തുടങ്ങിയവക്ക് നമ്മുടേതായ ക്രമങ്ങളുണ്ട്. ആ ക്രമങ്ങള്‍ക്ക് നമ്മുടേതായ വ്യക്തിത്വ തരങ്ങളുമുണ്ട്. മനുഷ്യന്റെ വ്യക്തിത്വമായി ശാരീരിക പ്രവര്‍ത്തികള്‍ക്ക് ശക്തമായ ബന്ധമുണ്ട്. dispersion, diversity, and regularity തുടങ്ങിയ വിവിധ മാനങ്ങളില്‍ നിന്ന് ശാരിരിക പ്രവര്‍ത്തികളെ ഗവേഷകര്‍ വിശകലനം ചെയ്തു.
— സ്രോതസ്സ് rmit.edu.au | 24 Jul 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.