ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനം ആണ്. ഇന്ന് ലോകത്ത് 7.08 കോടി ആളുകള്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. തെക്കന്‍ സുഡാന്‍, സോമാലിയ, സുഡാന്‍, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് മൂന്നിലൊന്ന് അഭയാര്‍ത്ഥികളും വരുന്നത്. 2018 ലെ UNHCR വിവരങ്ങള്‍ അനുസരിച്ച് 4 കോടി ആളുകള്‍ അതത് രാജ്യങ്ങളില്‍ തന്നെ ആഭ്യന്തരമായി മാറ്റപ്പെട്ട് കഴിയുന്നു. 1 കോടിപ്പേര്‍ക്ക് രാജ്യമില്ല എന്ന് കരുതുന്നു. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ പുറപ്പെടുന്ന രാജ്യങ്ങള്‍ 55 ലക്ഷം ആളുകളുമായി സിറിയ, 25 ലക്ഷം ആളുകളുമായി അഫ്ഗാനിസ്ഥാന്‍, 14 ലക്ഷം ആളുകളുമായി തെക്കന്‍ സുഡാന്‍ എന്നിവയാണ്. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ 28 ലക്ഷം ആളുകളെ സ്വീകരിച്ച ടര്‍ക്കി, 16 ലക്ഷം ആളുകളെ സ്വീകരിച്ച പാകിസ്ഥാന്‍, 10 ലക്ഷം ആളുകളെ സ്വീകരിച്ച ലെബനോന്‍, 9.78 ലക്ഷം ആളുകളെ സ്വീകരിച്ച ഇറാന്‍, 7.42 ആളുകളെ സ്വീകരിച്ച എത്യോപ്യ എന്നിവരാണ്.
— സ്രോതസ്സ് telesurenglish.net | 22 Jun 2019
എടോ ഊള യുക്തിവാദി, അവര്‍ പോകുന്നത് നിന്റെയൊക്കെ സ്കാന്റിനേവിയന്‍ രാജ്യങ്ങളിലേക്കല്ല കേട്ടോ.
എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ബോംബുകള്‍ നിര്‍മ്മിക്കുന്ന സ്കാന്റിനേവിയന്‍ രാജ്യങ്ങളിലേക്കാണ് ഈ അഭയാര്‍ത്ഥികള്‍ ശരിക്കും പോകേണ്ടത്. ഒപ്പം അമേരിക്കയിലേക്കും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.