ആയിരക്കണക്കിന് ആദിവാസികള്‍ ഒഡീസയിലെ Kodingamali കുന്നുകളില്‍ വേദാന്ത(Vedanta) ഗ്രൂപ്പ് നടത്തുന്ന ബോക്സൈറ്റ് ഖനനത്തിനെതിരെ സമരത്തിലാണ്. 22 ഗ്രാമങ്ങളിലെ ആദിവാസകള്‍ ഒത്ത് ചേര്‍ന്ന് നടത്തുന്ന പ്രതിഷേധത്തില്‍ അനിശ്ഛിതകാല സമരത്തിന് ആഹ്വാനം വന്നതിന് ശേഷം സമരം കൂടുതല്‍ ശക്തമായി. ഗ്രാമീണര്‍ ഇപ്പോള്‍ Laxmipur ന് അടുത്തുള്ള ഖനിയിലേക്കുള്ള റോഡുകള്‍ തടഞ്ഞു. ഇപ്പോള്‍ Kodingamaliയില്‍ നിന്ന് Kakrigumma റയില്‍വേ സ്റ്റേഷനിലേക്ക് ബോക്സൈറ്റ് കൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.