മനുഷ്യരാലുണ്ടായ ആഗോളതപനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതം 99% കഴിഞ്ഞു എന്ന് ഈ വിഷയത്തെക്കുറിച്ച് ഏറ്റവും ആധികാരകമായ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. അവശേഷിക്കുന്ന ചില സംശയങ്ങളും ദൂരീകരിക്കുന്നതോടെ ഈ നില ഇനിയും ഉയരുമെന്ന് കരുതുന്നു. Nature ലും Nature Geoscience ലും വന്ന, വന്‍തോതില്‍ ചരിത്രപരമായ ഡാറ്റ ഉപയോഗിച്ച മൂന്ന് പഠനങ്ങള്‍, താപനില മാറ്റം കഴിഞ്ഞ ദശാബ്ദങ്ങളിലേതിനേക്കാള്‍ ഇത്ര വേഗത്തിലും വിപുലവുമായി ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 2,000 വര്‍ഷങ്ങളിലൊരിക്കലും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു.
“ആഗോള തപനം” അല്ലെങ്കില്‍ “ആഗോള കാലാവസ്ഥാ മാറ്റം” എന്നീ വാക്കുകള്‍ ഉള്‍പ്പെട്ടുള്ള 1991 – 2011 കാലത്തെ 12,000 ഗവേഷണ റിപ്പോര്‍ട്ടുകളില്‍ 97% കാലാവസ്ഥാ ശാസ്ത്രജ്ഞരും ഈ ബന്ധത്തെ സമ്മതിക്കുന്നു എന്ന് 2013 ല്‍ Environmental Research Letters കണ്ടെത്തിയിരുന്നു.
തിരിച്ചടി ശാസ്ത്രീയമല്ല. പകരം രാഷ്ട്രീയമാണ്. 97% പഠനം അവരുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അമേരിക്കയില്‍ വലതുപക്ഷ ബുദ്ധികേന്ദ്രമായ Competitive Enterprise Institute (CEI)നാസയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കാര്‍ബണ്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയിലേക്ക് പോകുന്നത് CEI ക്ക് ധനസഹായം കൊടുക്കുന്ന American Fuel and Petrochemical Manufacturers ല്‍ നിന്നും Charles Koch Institute നും വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്.
— സ്രോതസ്സ് theguardian.com | 24 Jul 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.