ജര്‍മ്മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനുകളിലൊന്ന് അതിന്റെ അംഗങ്ങളോട് കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തികള്‍ ആവശ്യപ്പെടുന്ന ലോകം മൊത്തമുള്ള പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടു. WAZ പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ സെപ്റ്റംബര്‍ 20 ന് നടക്കുന്ന സമരത്തില്‍ യൂണിയന്റെ 20 ലക്ഷം വരുന്ന അംഗങ്ങള്‍ പങ്കെടുക്കണമെന്ന് Verdi യുടെ നേതാവായ Frank Bsirske പറഞ്ഞു. “Fridays for Future” എന്ന സംഘമാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്യുന്നത്. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ്ഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈ സംഘം യൂറോപ്പിലും ലോകം മൊത്തവും ആയിരങ്ങളെ ആഴ്ചതോറുമുള്ള പ്രതിഷേധത്തില്‍ എത്തിക്കുന്നത്.
— സ്രോതസ്സ് apnews.com | Aug 6, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.