രാ‍ഷ്ട്രങ്ങളുണ്ടായത് എന്തുകൊണ്ട്?

ഇന്ന് ലോകത്ത് നാം ജീവിക്കുന്നത് രാഷ്ട്രങ്ങളിലാണ്. പക്ഷെ എന്തുകൊണ്ട് രാഷ്ട്രങ്ങളുണ്ടായി? സമൂഹം എന്തുകൊണ്ട് ഉണ്ടായി എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. അതുപോലെ രാഷ്ട്രങ്ങളുണ്ടാകാനും കാരണമുണ്ട്.

പ്രകൃതിയില്‍ ജീവിക്കാന്‍ അനുയോജ്യമായ ശരീരഘടനയില്ലാത്തതിനാല്‍ തുടക്കം മുതലേ മനുഷ്യര്‍ കൂട്ടം ചേര്‍ന്നു ജീവിച്ചു. ആ കൂട്ടത്തെയാണ് സമൂഹം എന്ന് വിളിക്കുന്നത്. ആഹാരം കണ്ടെത്തുക എന്നതായിരുന്നു ആ സമൂഹത്തിന്റെ അതിപ്രധാനമായ ജോലി. കായ് കനികള്‍ തേടിഎടുക്കുകയും ചെറുമൃഗങ്ങളെ വേട്ടയാടിയും അവര്‍ അത് ചെയ്തു. അതുപോലെ കുടിക്കാന്‍ വെള്ളം വേണം ഉറങ്ങാന്‍ സുരക്ഷിതത്വം നല്‍കുന്ന സ്ഥലവും വേണം. ഇതൊക്കെ കിട്ടുന്ന അനുയോജ്യമായ സ്ഥലങ്ങളിലാണ് ആദിമ മനുഷ്യര്‍ കൂട്ടമായി താമസിച്ചിരുന്നത്.

കാലക്രമത്തില്‍ ഈ സമൂഹങ്ങള്‍ ഭിന്നിച്ച് പോയിട്ടുണ്ടാവണം. ചിലപ്പോള്‍ സമൂഹത്തിന്റെ നിയമങ്ങള്‍ പാലിക്കാത്തവരെ പുറത്താക്കിയതാവാം, അല്ലെങ്കില്‍ ആഹാര സമ്പാദനയാത്രകളില്‍ വഴിതെറ്റ് കൂട്ടം തെറ്റിയവരാകാം അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങളാല്‍ കൂട്ടം തെറ്റിയവരാകാം. എന്ത് തന്നെയായാലും മനുഷ്യര്‍ വിവിധ സ്ഥലങ്ങളിലേക്ക് പിരിഞ്ഞ് പോകുന്ന അവസ്ഥയുണ്ടായിരുന്നു.

ഇങ്ങനെ വ്യത്യസ്ഥ സ്ഥലങ്ങളിലേക്ക് എത്തിയവര്‍ക്ക് വ്യത്യസ്ഥ ചുറ്റുപാടുകളായിരുന്നു ഉണ്ടായിരുന്നത്. അവരുടെ ചുറ്റുപാടുകളനുസരിച്ച് അവര്‍ക്ക് ശരീരശാസ്ത്രപരമായ വ്യത്യാസം തന്നെ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടുണ്ടായി. ഉദാഹരണത്തിന് ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും 2 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ മക്കളാണ്. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലേയും മനുഷ്യരുടെ മുതുമതു മുത്തശിയാണ് ഈ സ്ത്രീ. പക്ഷേ എത്രമാത്രം ശാരീരിക വ്യത്യാസമാണ് കാലാവസ്ഥ നാം മനുഷ്യരിലുണ്ടാക്കിയിരിക്കുന്നത് എന്ന് നോക്കൂ. ധൃുവ പ്രദേശത്തുകാരും ആസ്ട്രേലിയക്കാരും അമേരിരക്കാരും ചൈനക്കാരും ഏഷ്യക്കാരുമൊക്കെ തമ്മില്‍ എത്രയേറെ വ്യത്യാസം.

കാലാവസ്ഥ മാത്രമല്ല പ്രകൃതി വിഭങ്ങളുടെ കാര്യത്തിലും പല സ്ഥലങ്ങളും വ്യത്യസ്ഥമാണ്. ചിലപ്പോള്‍ അത് കാലക്രമത്തില്‍ സംഭവിക്കുന്നതാകും. എന്തായാലും ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ അതത് പരിസ്ഥിതിയുമായി യോജിച്ച് ജീവിച്ചു. ഇന്നും നാം ഒരു പരിധിവരെ അങ്ങനെയാണ്. ഉദാഹരണത്തിന് കുട്ടനാട്ടില്‍ ഏലം കൃഷിചെയ്യാനാവില്ലല്ലോ.

എന്നാല്‍പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറയുന്ന സമൂഹങ്ങളില്‍ അതിന്റെ സമ്മര്‍ദ്ദം സമൂഹത്തിലേക്കും ബാധിക്കും. കിട്ടിയ വിഭവങ്ങള്‍ സംരക്ഷിക്കുക, കൂടുതല്‍ വിഭവങ്ങള്‍ തേടിപ്പിടിക്കുക എന്ന മുമ്പത്തേതില്‍ നിന്ന് അധിക ജോലി ആ സമൂഹത്തിന് വേണ്ടിവരുന്നു.

വെള്ളത്തിന് ദൌര്‍ലഭ്യമുള്ള സ്ഥലമാണെങ്കില്‍ നദികളുണ്ടെെങ്കില്‍ അവയില്‍ അണകെട്ടി വെള്ളം സംഭരിക്കണം. ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമമുള്ള സ്ഥലമാണെങ്കില്‍ കൃഷി ചെയ്യുകയും വിളകളെ സൂക്ഷിച്ച് വെക്കുകയും വേണം. വിഭവങ്ങളുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവിടുത്തുകാരെ ഓടിച്ച് വിഭവങ്ങള്‍ ശേഖരിച്ച് കൊണ്ടുവരാന്‍ പട്ടാളക്കാര്‍ വേണം. സൂക്ഷിച്ച് വെക്കുന്നത് മോഷ്ടിക്കപ്പെട്ട് പോകാതിരിക്കാന്‍ കോട്ടകള്‍ വേണം. അതിനൊക്കെ ധാരാളം ആളുകളുടെ ആവശ്യം ഉണ്ട്.

അത് മാത്രമല്ല പത്തുപേര്‍ കോട്ട പണിയാന്‍ പോകുകയാണെങ്കില്‍ അവര്‍ക്ക് അതിനേ സമയമുണ്ടാകൂ. അപ്പോള്‍ അവര്‍ക്ക് ആഹാരം കഴിക്കേണ്ടേ. വേണം പക്ഷേ പണി കോട്ട പണിയകുയാണല്ലോ. അപ്പോള്‍ എന്ത് ചെയ്യും. മറ്റാരെങ്കിലും അവര്‍ക്ക് വേണ്ടി ആഹാരം കണ്ടെത്തണം. അതിനായി മറ്റു ചിലര്‍ പോയി. അങ്ങനെ സമൂഹത്തിലെ തൊഴിലുകള്‍ വിഭജിക്കാന്‍ തുടങ്ങി. അതിനെയെല്ലാം ആസൂത്രണം ചെയ്യാന്‍ മറ്റൊരു കൂട്ടം ആളുകളും ഉണ്ടായിരുന്നു. തൊഴിലുകള്‍ വിഭജിക്കപ്പെട്ടതുകൊണ്ടാണ് അവയെ ആസൂത്രണം (planing and organizing) ചെയ്യേണ്ടി വന്നത്.

പണ്ടത്തെ ചെറു സമൂഹത്തില്‍ നിന്ന് വലിയ ജനക്കൂട്ടമുള്ള വലിയ ഒരു ഭൂപ്രദേശത്തേക്ക് വിഭവ ദാരിദ്ര്യമുള്ള ആസൂത്രിത സമൂഹം വ്യാപിച്ചു. പ്രത്യേകിച്ച് കൃഷിയുടെ കണ്ടെത്തലിന് ശേഷം. കാലക്രമത്തില്‍ അവയെ രാഷ്ട്രങ്ങള്‍ എന്ന് വിളിച്ചു. വലിയ കോട്ടകളും കൊത്തളങ്ങളും കൊട്ടാരങ്ങളും ഉണ്ടായി. ജനത്തെ ഒരു നൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെ വിന്യസിപ്പിക്കാനും അനുസരിപ്പിക്കാനും അവര്‍ ദൈവത്തിന്റെ പ്രതിപുരുഷനായ രാജാവിനെ സൃഷ്ടിച്ചു, രാജാവിന്റെ ആശയപരമായ ആധികാരികതക്ക് പുരോഹിതനും ഭൌതികമയ ആധികാരികതക്ക് അതിസമ്പത്തും ഉപയോഗിച്ചു. അയാള്‍ സാധാരണക്കാരനല്ല എന്ന് വരുത്തണം

എന്നാല്‍ വിഭവങ്ങള്‍ സമ്പുഷ്ടമായ പ്രദേശങ്ങളിലെ സമൂഹത്തിന് അത്തരം ഒരു ചിന്ത വരില്ല. അവര്‍ക്ക് വേണ്ടതെല്ലാം പ്രകൃതിയില്‍ സുലഭവമായി കിട്ടമല്ലോ. അവര്‍ സുഖമായി ജീവിച്ച് പോന്നു. അത് കാരണം അവര്‍ കൊട്ടകളോ കൊത്തളങ്ങളോ കൊട്ടാരങ്ങളോ ഉണ്ടാക്കിയില്ല. അവര്‍ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവരുടെ രാജാക്കന്‍മാര്‍ സാധാരണക്കാരെ പോലിരുന്നു.

അതിന് നല്ല ഒരു ഉദാഹരണമാണ് കേരളത്തിലെ രാജവംശങ്ങള്‍. 44 നദികള്‍, കടല്‍, മല, വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മഴ തുടങ്ങി എല്ലാ പ്രകൃതി സൌഭാഗ്യങ്ങളും കിട്ടിയിരുന്ന സ്ഥലമായതിനാല്‍ ഇവിടെ ജീവിതം സുഖകരമായിരുന്നു. തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാനാവില്ലല്ലോ എന്ന് രാജാവ് സമാധാനിക്കുന്നതില്‍ നിന്ന് നാം എത്രമാത്രം നമ്മുടെ പ്രകൃതിയില്‍ സംതൃപ്തരായിരുന്നു എന്ന് വ്യക്തമാണല്ലോ. അതുകൊണ്ട് വിഭവ സമൃദ്ധി കാരണമാണ് കേരളത്തിലെ രാജകുടുംബങ്ങള്‍ വലിയ കൊട്ടാരങ്ങളും കോട്ടകളും മറ്റും പറിയാതിരുന്നത്. അടുത്ത കാലം വരെ മൊത്തം ജനങ്ങളും ആദിമകാല മനുഷ്യ നിലയില്‍ തന്നെ കഴിയുന്നവരായിരുന്നു.

എന്നാല്‍ വിഭവങ്ങളില്ലാത്ത രാജ്യങ്ങള്‍ ലോകം മൊത്തം വെട്ടിപ്പിടിക്കാന്‍ പോയി. ചോരപ്പുഴ ഒഴുക്കി. വലിയ സാമ്രാജ്യങ്ങളുണ്ടാക്കി. അവര്‍ അവരുടെ ചരിത്രം എഴുതി. ബാക്കി എല്ലാറ്റിനേയും മ്ലേച്ഛമായി കരുതി. അതിന്റെ തുടര്‍ച്ചയാണ് നാം ഇന്നും കാണുന്നത്. വിഭവങ്ങള്‍ക്ക് വേണ്ടിയും അനുസരിപ്പിക്കാന്‍ വേണ്ടിയും രാജാക്കന്‍മാരായ CEOമാരും, IASകാരും മന്ത്രിമാരും കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍.

ഭാഗം 1. സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )