മാതൃരാജ്യം, ലിംഗം, വംശം, കുടിയേറ്റ സ്ഥിതി തുടങ്ങിയവയുടെ പേരിലുള്ള ചീത്തവിളി, ഭീഷണി തുടങ്ങിയെ തടയാനായി സ്വകാര്യ സംഘങ്ങളിലെ പോസ്റ്റുകളേയും പൊതുവായ പോസ്റ്റുകളെന്ന നിലയില്‍ പരിഗണിക്കുന്നതാണ് തങ്ങളുടെ മാനദണ്ഡം എന്ന് ഫേസ്‌ബുക്ക് പറയുന്നു. എന്നാല്‍ ഇപ്പോഴത്തേയും വിരമിച്ചതും ആയ അതിര്‍ത്തി സംരക്ഷണ(Border Patrol) ഏജന്റുമാരുടെ ഒരു രഹസ്യ ഫേസ്‌ബുക്ക് സംഘത്തിലെ ഡസന്‍ കണക്കിന് വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് പുറത്ത് കാണപ്പെടാത്ത മോശമായ പോസ്റ്റുകളേയും കമന്റുകളേയും policing ചെയ്യുന്നതില്‍ കമ്പനി ഫലപ്രദമായിരുന്നോ എന്ന സംശയം ഉയരുന്നു. 9,500 അംഗങ്ങളുള്ള “I’m 10-15” എന്ന സംഘത്തില്‍ നിന്ന് ProPublicaക്ക് കിട്ടിയ മിക്ക പോസ്റ്റുകളും ഫേസ്‌ബുക്കിന്റെ മാനദണ്ഡത്തെ ലംഘിക്കുന്ന അക്രമാസക്തവും, അമാനവീയവും ആയ സംസാരമായിരുന്നു.
— സ്രോതസ്സ് truthdig.com | Jul 03, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.