ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു

ഔദ്യോഗിക ദാരിദ്ര്യ രേഖക്ക് 50% വരുമാനത്തില്‍ ബ്രിട്ടണിലെ 40 ലക്ഷത്തിലധികം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നതായി Social Metrics Commission (SMC) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കൂട്ടത്തിലെ മിക്ക കുടുംബങ്ങളും ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഈ പഠനത്തില്‍ യാഥാസ്ഥികരും, Joseph Rowntree Foundatio ഉള്‍പ്പെടെയുള്ള think tanks, Children’s Commissioner ഓഫീസും, Institute for Fiscal Studies ഉം ഉള്‍പ്പെട്ടിരുന്നു. ദാരിദ്ര്യത്തെ അളക്കാനുള്ള പുതിയ രീതിയുമായി 2016 ല്‍ സ്ഥാപിതമായ സംഘമാണ് അത്. 1.43 കോടി ആളുകള്‍ ദാരിദ്ര്യ രേഖയിലാണ്. അതിന്റെ മൂന്നിലൊന്ന് (45 ലക്ഷം) അതീവ ദാരിദ്ര്യത്തിലാണ്(“deep poverty”). ബ്രഡ് വരി(breadline)ല്‍ ആണ് അവര്‍ ജീവിക്കുന്നത്. ജനസംഖ്യയുടെ 7% വരും അവര്‍.

— സ്രോതസ്സ് wsws.org | 17 Aug 2019

400 കൊല്ലത്തെ ജ്ഞാനോദയമൊക്കെയുണ്ടായിട്ടും, ഇന്‍ഡ്യയിലെത്തി ഇവിടുത്തെ ദളിതന്‍മാരെ ഉദ്ധരിച്ചിട്ടും എന്തേ ബ്രിട്ടണന് ഈ നൂറ്റാണ്ടില്‍ പോലും അവരുടെ ജനത്തിന്റെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ