opioid പ്രശ്നത്തിലെ പങ്കിന്റെ അടിസ്ഥാനത്തിലുള്ള 2,000 ല്‍ അധികം കേസുകള്‍ $1000-$1200 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കാന്‍ Purdue Pharmaയും അതിന്റെ ഉടമകളായ Sackler കുടുംബവും ശ്രമിക്കുന്നു. അതില്‍ $300 കോടി ഡോളര്‍ Sackler കുടുംബത്തിന്റെ സ്വത്തില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച Purdue ന്റെ വക്കീലന്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പദ്ധതികളില്‍ Purdue, Chapter 11 പാപ്പരാകല്‍ പ്രഖ്യാപിക്കാനും, ഘടന മാറ്റി ലാഭത്തിനല്ലാത്ത “public benefit trust” ആക്കി മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. ഈ കരാര്‍ പ്രകാരം Purdue ന്റെ ഉടമസ്ഥതാവകാശം Sackler കുടുംബം ഉപേക്ഷിച്ചേക്കാം.
Johnson & Johnson സംസ്ഥാനത്തെ opioid പ്രശ്നത്തെ വഷളാക്കി എന്ന Oklahoma യുടെ നാഴികക്കല്ലായ വിധി വന്ന ദിവസം തന്നെയാണ് ഈ വാര്‍ത്തയും വന്നത്. $50 കോടി ഡോളര്‍ നഷ്ടപരിഹാരമായി കൊടുക്കാന്‍ കമ്പനിയോട് ഈ ഉത്തരവില്‍ പറയുന്നു. Purdue Pharma ക്കെതിരേയും ഒക്ലാഹോമയില്‍ കേസുണ്ടായിരുന്നു. പക്ഷേ അവര്‍ അത് വിചാരണക്ക് മുമ്പ് ഒത്തുതീര്‍പ്പാക്കി.
— സ്രോതസ്സ് democracynow.org | Aug 28, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.