1983 ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങി. ആ സമയത്ത് ആരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നില്ല. അദ്ദേഹം ഒറ്റാണ് ആ യുദ്ധം നടത്തിയത്. Xerox ന്റെ പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന ഒരു അനീതിയില്‍ നിന്നാണ് അത് തുടങ്ങിയത്. അതുകൊണ്ട് ഉപയോക്താക്കള്‍ക്ക് നീതി കൊടുക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു.
ഒരു പ്രോഗ്രാമറായ അദ്ദേഹം അങ്ങനെ അത്തരത്തിലുള്ള ഒരു സംവിധാനം സ്വയം നിര്‍മ്മിക്കാന്‍ തുടങ്ങി. അദ്ദേഹം അതിനെ ഗ്നൂ എന്ന് വിളിച്ചു. ആ സംവിധാനത്തെ സംരക്ഷിക്കാനുള്ള നിയമങ്ങളും അദ്ദേഹം രൂപീകരിക്കുകയും ചെയ്തു. അതിനെ GPL ലൈസന്‍സ് എന്ന് പറയുന്നു. പിന്നീട് ധാരാളം ആളുകള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അവസാനം നമുക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന ഗ്നൂ ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമായി. ഉപയോക്താക്കള്‍ സ്വതന്ത്രരായി. എന്നാല്‍ യുദ്ധം അവിടെ തീര്‍ന്നില്ല. സ്വാതന്ത്ര്യത്തിനായുള്ള യുദ്ധം എന്നത് ഒരിക്കലും തീരാത്ത ഒന്നാണ്. കാരണം നമ്മേ ചങ്ങലയിലിടാനാഗ്രഹിക്കുന്നവര്‍ എപ്പോഴും ഒന്നല്ലെങ്കില്‍ മറ്റൊരു വഴി കണ്ടെത്തി നമ്മുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കാനായി എപ്പോഴും ശ്രമിക്കും. അതുകൊണ്ട് യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴും നമുക്കത് കാണാം.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികത
നമ്മുടെ ജീവിതത്തിലും സമൂഹത്തിലും നടക്കുന്ന കാര്യങ്ങളെ ധാര്‍മ്മികതയുടെ വീക്ഷണത്തിലൂടെ എല്ലായിപ്പോഴും കാണാനാകും. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും അതുണ്ട്. എന്നാല്‍ ആ ധാര്‍മ്മികത വരുന്നത് പ്രധാനമായും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാവിനെ കേന്ദ്രീകരിച്ചുള്ള വീക്ഷണത്തിലാണ്. ഉപയോക്താക്കളെ ചങ്ങലക്കിടുന്ന സോഫ്റ്റ്‌വെയര്‍ തനിക്ക് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല എന്ന് സ്റ്റാള്‍മന്‍ പറയാറുണ്ട്. അങ്ങനെ പറയാനാകുന്നത് ശക്തമായ ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ്. സ്വാര്‍ത്ഥതയില്‍ നിന്നല്ല. എന്നാല്‍ അത് വരുന്നത് ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാവില്‍ നിന്നാണ്. അതുകൊണ്ട് ചില സ്വാര്‍ത്ഥരായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളും കമ്പനികളും ഈ പ്രവര്‍ത്തിയെ അവരുടെ പരോപകാര പ്രവര്‍ത്തനമെന്ന നിലയില്‍ കാണുകയും പ്രചരിപ്പിക്കുയും ചെയ്യാനവസരം കൊടുക്കുന്നു.
ഉപയോക്താക്കളുടെ അവകാശം പ്രോഗ്രാമര്‍മാരുടെ ധാര്‍മ്മികതയേക്കാള്‍ മുകളിലാണ്
സോഫ്റ്റ്‌വെയര്‍ സൃഷ്ടാക്കളോ കമ്പനികളോ തൊഴിലാളികള്‍ മാത്രമാണ്. നമ്മുടെ അവകാശത്തിനായി നമുക്ക് അവരെ ആശ്രയിക്കാനാകില്ല. നമുക്ക് നമ്മുടെ അവകാശങ്ങളുണ്ട്. അതുകൊണ്ട് ഇതൊരു ഉപയോക്തൃ അവകാശ പ്രശ്നമാണ്. ഉദാഹരണത്തിന് എനിക്ക് ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന് കരുതുക. എനിക്ക് പറയാം (1) എനിക്ക് ആ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം വേണം, (2) അതിന്റെ സ്രോതസ് കോഡ് കാണാനുള്ള അവകാശം വേണം, (3) ആ സോഫ്റ്റ്‌വെയറും അതിന്റെ സ്രോതസ് കോഡും പങ്ക് വെക്കാനുള്ള അവകാശം വേണം,. (4) സ്രോതസ് കോഡ് പരിഷ്കരിച്ച് പങ്കുവെക്കാനുമുള്ള അവകാശം വേണം. എനിക്ക് ഈ അവകാശങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ വേണ്ട. ഈ അവകാശങ്ങളോടെ സോഫ്റ്റ്‌വെയര്‍ നല്‍കാന്‍ തയ്യാറായ മറ്റാരേയെങ്കിലും ഞാന്‍ കണ്ടെത്തിക്കോളാം. അത്രയേയുള്ള. വളരെ ലളിതം.
എന്നാല്‍ ആരെങ്കിലും അതിന്റെ മുകളില്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അവര്‍ക്കത് ഒരു ധാര്‍മ്മിക പ്രശ്നമാകും. ഉദാഹരണത്തിന് പങ്കുവെക്കാന്‍ പറ്റാത്ത സോഫ്റ്റ്‌വെയര്‍ സ്കൂളില്‍ അടിച്ചേല്‍പ്പിക്കണോ വേണ്ടയോ എന്നോ ആരെങ്കിലും നിങ്ങളോട് പ്രോഗ്രാമിന്റെ പകര്‍പ്പ് ചോദിക്കുകയോ മറ്റോ ചെയ്യുമ്പോള്‍. സാധാരണ നാം കുട്ടികളോട് സാധനങ്ങള്‍ പങ്കുവെക്കാനാണ് പറയാറുള്ളത്. എന്നാല്‍ സോഫ്റ്റ്‌വെയറുകളുടെ വിപുലമായ വ്യക്തിപരമായ ഉപയോഗവുമായി വെച്ച് നോക്കുമ്പോള്‍ അത് താരതമ്യേന എണ്ണത്തില്‍ ചെറിയ കാര്യമാണ്.
ധാര്‍മ്മികതയുടെ കെണി
അവകാശവും ധാര്‍മ്മികതയും രണ്ട് കാര്യങ്ങളാണ്. ധാര്‍മ്മികത അവ്യക്തമായ ഒരു കാര്യമാണ്. എന്നാല്‍ അവകാശങ്ങള്‍ വ്യക്തവും കൃത്യവും ആണ്. ധാര്‍മ്മികത ആളുകളുടെ ലോക വീക്ഷണം അനുസരിച്ച് മാറുന്നു. മുകളിലത്തെ ഭാഗത്ത് സൂചിപ്പിച്ചത് പോലെ തങ്ങള്‍ സമൂഹത്തിന് വേണ്ടി പരോപകാരം ചെയ്യുകയാണെന്ന് ചില ഡവലപ്പര്‍മാര്‍ കരുതുന്നു. അതുകൊണ്ട് ആളുകള്‍ക്ക് അവരുടേതായ ധാര്‍മ്മിക കുമിളയുണ്ട്.
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒരു ധാര്‍മ്മിക പ്രശ്നമായാണ് നിങ്ങള്‍ കണക്കാക്കുന്നതെങ്കില്‍ മുതലാളിത്തത്തിലെ എല്ലാ ധാര്‍മ്മിക പ്രശ്നങ്ങളും എപ്പോഴെങ്കിലും നിങ്ങളെ വേട്ടയാടും. അതുകൊണ്ടാണ് ഈ സ്ത്രീ മൃഗങ്ങളുടെ അവകാശ പ്രശ്നത്തെക്കുറിച്ച് സ്റ്റാള്‍മാനോട് നിര്‍ത്താതെ വാദിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറും മൃഗാവകാശവും ഒത്തുചേരണമെന്നാണ് അവരുടെ ആവശ്യം. ധാരാളം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ അതുപോലെ ചിന്തിച്ച് അനാവശ്യമായി ആസൂത്രിതമായി സ്ഥാപിക്കപ്പെട്ട ധാര്‍മ്മികതാ കെണിയില്‍ വീഴുന്നു.
മുതലാളിത്തം എണ്ണിയാലൊടുങ്ങാത്ത ധാര്‍മ്മിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് പരിസ്ഥിതി മലിനീകരണം, ബാലവേല ചെയ്യിക്കുന്നു, സ്ത്രീ ശരീരം വില്‍ക്കുന്നത് തുടങ്ങിയവ. ഒറ്റയടിക്ക് അവയെല്ലാം നിങ്ങളുടെ സംഘടന ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ല.
കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എല്ലായിപ്പോഴും ഭരണ വര്‍ഗ്ഗത്തിന് സഹായകരമായ ധാര്‍മ്മിക പ്രശ്നങ്ങള്‍ക്ക് വലിയ പ്രചാരം കൊടുക്കാറുണ്ട്. നിങ്ങള്‍ അത്തരത്തിലുള്ള ആശയങ്ങളില്‍ അടിമപ്പെട്ടവരാണെങ്കില്‍ നിങ്ങള്‍ക്ക് തോന്നും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്നതില്‍ പകുതി സ്ത്രീകളായിരിക്കണമെന്ന്. നല്ല ആശയമാണ്. അങ്ങനെ ഉണ്ടാകുന്നെങ്കില്‍ നല്ലത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സംബന്ധിച്ചടത്തോളം ആരത് നിര്‍മ്മിക്കുന്നു എന്നത് പ്രസക്തമല്ല. നിങ്ങളൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ അത് ചെയ്യുക. അത്രയേയുള്ളു. നിങ്ങളുടെ ജോലി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കുകയാണ്. അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ്. മറ്റ് പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ നോക്കിക്കോളും. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മറ്റ് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാം. അത് നല്ല കാര്യമാണ്. എന്നാല്‍ അത് നിര്‍ബന്ധമല്ല. പക്ഷേ അവ നിങ്ങളുടെ പ്രസ്ഥാനത്തെ ഭരിക്കുന്ന അവസ്ഥ ഉണ്ടാകരുത്. സൂപ്പര്‍സ്റ്റാറാകേണ്ട. അത് കഥയിലേയുള്ളു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അതുപോലെ ഒരു കഥയാക്കുന്ന പ്രവര്‍ത്തനം നടത്തരുത്.
നിങ്ങളുടെ പ്രതിഷേധം മറ്റ് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ദോഷകരമായി വരുന്നുവെങ്കില്‍ അത് ഭരണവര്‍ഗ്ഗം രൂപീകരിച്ച ഒരു കെണിയെണെന്ന് തിരിച്ചറിയുക. അതില്‍ വീഴരുത്. സൂക്ഷിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.