അധികമുള്ള ധാന്യങ്ങള്‍ ആഫ്രിക്കയിലേക്ക് തള്ളാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു

പുതിയ ഖാരിഫ് ശേഖരണ കാലം തുടങ്ങുന്നതിന് മുമ്പ് അധികമുള്ള ഭക്ഷ്യധാന്യങ്ങള്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വില്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ഉദ്യഗസ്ഥര്‍ പറയുന്നു. ഇന്‍ഡ്യയുടെ ഘാനയും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുണ്ടാക്കിയ പുതിയ വ്യാപാര കരാറുകള്‍ അത് വ്യക്തമാക്കുന്നു. ഉപഭോക്തൃമന്ത്രാലയം പറയുന്നതനുസരിച്ച് Food Corporation of India (FCI) സംഭരണകേന്ദ്രങ്ങളെല്ലാം അമിതമായ ശേഖരണം കാരണം നിറഞ്ഞ് കവിയുകയാണ്. 2019 ഓഗസ്റ്റിലെ buffer stock ന്റെ സ്ഥിതി 7.11 കോടി ടണ്‍ (MMT)ആയിരുന്നു. സാധാരണയുണ്ടായിരിക്കുന്ന 3.61 MMT യുടെ ഇരട്ടിയാണിത്. 5 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ട് പേര്‍ പോഷകാഹാരക്കുറവിനാല്‍ മരിക്കുന്നു എന്ന റിപ്പോര്‍ട്ട് വന്ന സമയത്താണ് ഈ കരാറുണ്ടായിരിക്കുന്നത് വിചിത്രമാണ്. 130 കോടി ജനങ്ങളിലെ 79.7 കോടി ജനങ്ങള്‍ National Food Security Act (NFSA) പ്രകാരം ആഹാരം കിട്ടുന്നവരാണ്. അത് 5 kg ധാന്യങ്ങള്‍ ഓരോ മാസവും ഇവര്‍ക്ക് കൊടുക്കുന്നു. അതിന് പ്രതിമാസം 40 ലക്ഷം ടണ്‍ ധാന്യങ്ങള്‍ വേണം.

— സ്രോതസ്സ് downtoearth.org.in | 20 Sep 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )