ഇന്‍ഡോനേഷ്യ ദ്വീപായ Sulawesi യിലെ Palu ല്‍ നടന്ന ഭൂമികുലുക്കം കൊണ്ടുണ്ടായ മണ്ണിടിച്ചിലിനെ ജലസേചനം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു എന്ന് Nanyang Technological University, Singapore (NTU Singapore) ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കി. 28 സെപ്റ്റംബര്‍ 2018 ന് ഇന്‍ഡോനേഷ്യയിലെ നഗരത്തില്‍ 7.5 അളവില്‍ ഭൂമികുലുക്കമുണ്ടായി. 4,300 ആള്‍ക്കാരാണ് അന്ന് മരിച്ചത്. ലോകത്ത് സംഭവിച്ച ആ വര്‍ഷത്തെ ഏറ്റവും മാരകമായ ഭൂമികുലുക്കമായിരുന്നു അത്. നെല്‍കൃഷിക്കായി Palu താഴ്വരയിലേക്ക് വെള്ളമെത്തിക്കുന്ന നൂറ്റാണ്ട് പഴയ ജലസേചന പദ്ധതി water table നെ ഏകദേശം തറ നിരപ്പ് വരെ ഉയര്‍ത്തിയിരുന്നു. അത് liquefaction ന്റെ സാദ്ധ്യത വര്‍ദ്ധിപ്പിച്ചു. അടക്കിയ sediment ദ്രവാവസ്ഥയിലാകുന്ന അവസ്ഥയാണിത്.
— സ്രോതസ്സ് media.ntu.edu.sg | Octr 8, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.