Extinction Rebellion പ്രതിഷേധക്കാര്‍ ഒരു ഫയര്‍ എഞ്ജിനും അതിന്റെ ഹോസുകളും ഉപയോഗിച്ച് നൂറുകണക്കിന് ലിറ്റര്‍ കൃത്രിമ രക്തം ബ്രിട്ടീഷ് ട്രഷറിയുടെ മുകളിലൊഴിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവന്‍ അങ്ങനെ ചുവന്നു. “കാലാവസ്ഥാ മരണത്തിന് വായ്പ കൊടുക്കരുത്” എന്ന ബാനര്‍ പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ കുറഞ്ഞത് രണ്ട് പേരെയെങ്കിലും അറസ്റ്റ് ചെയ്തു. “ചുവന്ന നിറം പ്രതിനിധാനം ചെയ്യുന്നത് തെക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ മരിക്കുന്ന ആളുകളേയും, നാം ഒന്നും ചെയ്തില്ലെങ്കില്‍ ഇനി മരിക്കാന്‍ പോകുന്ന ആളുകളേയും ആണ്,” എന്ന് ഒരി പ്രതിഷേധക്കാരന്‍ Reuters നോട് പറഞ്ഞു.
— സ്രോതസ്സ് democracynow.org | Oct 03, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.