മിഷിഗണിലെ തൊഴിലില്ലായ്മ പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ജനങ്ങള്‍ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കോടതി വിധി ഉണ്ടായി. ദുരന്തമായി മാറിയ കമ്പ്യൂട്ടര്‍ സംവിധാനവും ഉദ്യോഗസ്ഥര്‍ക്കും എതിരെ ആയിരുന്നു ജനങ്ങള്‍ കേസ് കൊടുത്തിരുന്നത്. അപ്പോഴത്തെ ഗവര്‍ണര്‍ ആയ Rick Snyder ന്റെ സര്‍ക്കാര്‍ നടത്തിയ ഒരു automated കമ്പ്യൂട്ടര്‍ സംവിധാനം വലിയ പരാജയമായിരുന്നു. കമ്പ്യൂട്ടര്‍ പറയുന്നത് മാത്രം വിശ്വസിച്ചുകൊണ്ട് ജനങ്ങളെ തൊഴിലില്ലായ്മ വേതന പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് സര്‍ക്കാര്‍ ആരോപിച്ചു. അവര്‍ക്ക് നിര്‍ബന്ധിതമായി വലിയ പിഴയോടെ ആ പണം തിരിച്ചടക്കേണ്ടതായി വന്നു. ചിലര്‍ പാപ്പരായി പോയി. [ചിലര്‍ക്ക് ജോലി നഷ്ടപ്പെട്ടു, ചിലര്‍ക്ക് വിവാഹ മോചനം നേരിടേണ്ടി വന്നു. ചിലര്‍ ആത്മഹത്യ ചെയ്തു.] 40,000 തട്ടിപ്പ് കേസുകളാണ് അവസാനം റദ്ദാക്കിയത് എന്ന് അറ്റോര്‍ണിയായ Jennifer Lord പറഞ്ഞു.
— സ്രോതസ്സ് nbcnews.com | Apr 6, 2019
MiDAS fiasco
വിഷമിക്കേണ്ട നമുക്കും ആധാര്‍ മൂത്ത് വരുന്നുണ്ട്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.