ആയിരത്തിലധികം ആളുകളുടെ ഫോണ്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതരായ Alimuddin Ansari (27) നെ ആജ്മീറില്‍ നിന്നും Manoj Yadav (31) നെ Karol Bagh ല്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ദ്വാരക നിവാസിയായ Rakesh Gilani എന്നയാള്‍ പോലീസില്‍ പരാതി കൊടുത്തതിന് ശേഷമാണ് ഈ കാര്യം വെളിച്ചത്ത് വന്നത്. Rakesh Gilani ന്റെ നാല് ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു.
“ടെലികോം കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥരോ ബാങ്ക് ഉദ്യോഗസ്ഥരെന്നോ ആണെന്ന വ്യാജേനെ ഈ കുറ്റാരോപിതര്‍ ഇരകളെ വിളിക്കും. പിന്നീട് അവര്‍ ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്നതിന് മുന്നോടിയായി അവരുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കുന്നു.
“ഇരയുടെ എല്ലാ വിവരങ്ങളും കിട്ടിക്കഴിഞ്ഞാല്‍ ഒരു സന്ദേശം കുറ്റാരോപിതര്‍ അയക്കും. ആ സന്ദേശം customer care ലേക്ക് അയച്ചുകൊടുക്കാനും ആവശ്യപ്പെടും. കുറച്ച് സമയത്തേക്ക് അവരുടെ ഫോണ്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും എന്നും കുറ്റാരോപിതര്‍ അറിയിക്കും. ആ സമയത്ത് ഇരകളുടെ നമ്പര്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും. കുറ്റാരോപിതര്‍ പുതിയ സിം കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കും,” എന്ന് Deputy Commissioner of Police (Dwarka) ആയ Anto Alphonse പറഞ്ഞു.
അതിനെത്തുടര്‍ന്ന് കുറ്റാരോപിതര്‍ക്ക് എല്ലാ ബാങ്ക് അകൌണ്ട് വിവരങ്ങളും കിട്ടും. അതുപോലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് OTP ഉം മറ്റ് സുരക്ഷാ പാസ്‌വേഡുകളും കിട്ടുന്ന സകല സേവനങ്ങളിലും കുറ്റാരോപിതര്‍ക്ക് സ്വാധീനം കിട്ടുന്നു.
ഇരകള്‍ അറിയാതെ മൊബൈല്‍ ബാങ്കിങ് ഉപയോഗിച്ച് മിനിട്ടുകള്‍ക്കകം കുറ്റാരോപിതര്‍ ഇടപാടുകള്‍ നടത്തുന്നു എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിവിധ ബാങ്ക് അകൌണ്ടുകളില്‍ നിന്നായി പത്ത് കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട് എന്ന് DCP പറയുന്നു.
വലിയ കമ്മീഷന്‍ വാങ്ങിക്കൊണ്ട് വ്യാജ അകൌണ്ടുകള്‍ മറ്റ് കള്ളന്‍മാര്‍ക്കും outsource ചെയ്തിട്ടുണ്ട് എന്ന് ചോദ്യം ചെയ്യലില്‍ അന്‍സാരി വെളിപ്പെടുത്തി.
ഓരോ അകൌണ്ടിനും Rs 12,000 രൂപ വീതം യാദവ് കൊടുത്തു. ദരിദ്രരായ ആളുകളെയാണ് യാദവ് ലക്ഷ്യം വെച്ചത്. ഓരോ അകൌണ്ടിനും Rs 2,000 രൂപ വാഗ്ദാനം ചെയ്തു. അവരുടെ ബാങ്ക് വിവരങ്ങള്‍ നല്‍കാനായി അവരെ പ്രലോഭിച്ചു. പിന്നീട് ആ വിലാസങ്ങള്‍ മാറ്റി.
ഈ സംഘം 1,100 ല്‍ അധികം ബാങ്ക് അകൌണ്ടുകള്‍ കൈകാര്യം ചെയ്തു. അവ മോഷ്ടിച്ച കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യാനായി വ്യാജ വിലാസത്താല്‍ തുടങ്ങിയതാണ്.
വിവിധ ബാങ്കുകളുടെ 81 ഡെബിറ്റ് കാര്‍ഡുകള്‍, 104 ചെക്ക് ബുക്കുകള്‍, 130 പാസ് ബുക്കുകള്‍ എന്നിവ പിടിച്ചെടുത്തു എന്ന് പോലീസ് പറഞ്ഞു.
അന്‍സാരിയുടെ സഹായികളെ പിടികൂടാനും വ്യാജ വിലാസത്തില്‍ തുടങ്ങിയ ബാങ്ക് അകൌണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനുമുള്ള ശ്രമം തുടരുന്നു.
— സ്രോതസ്സ് news18.com | Sep 27, 2019
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.