സംസ്ഥാനം തെറ്റായി പതിനായിരക്കണക്കിന് മിഷിഗണ്‍ നിവാസികളെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപിച്ചതിന് ശേഷം, ഇനി ഇത്തരം ഒരു വലിയ പരാജയം സംഭവിക്കില്ല എന്ന് രണ്ട് പാര്‍ട്ടികളിലേയും ജനപ്രതിനിധികള്‍ പറഞ്ഞു.
ബിസിനസ്, തൊഴിലാളി സംഘങ്ങള്‍ ഈ നിയമങ്ങളെ അനുകൂലിച്ചു. പെട്ടെന്ന് തട്ടിപ്പ് ആരോപണം നടത്തുന്നതിനെ നിയമം തടയും എന്ന് അവര്‍ പറഞ്ഞു. അതേ സമയം വ്യക്തിത്വ മോഷണം കൊണ്ട് നടത്തുന്ന ശരിക്കുള്ള തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പിനെ നേരിടുകയും ചെയ്യും. [ആധാര്‍ എല്ലായിടത്തും കൊണ്ട് പോയി ബന്ധിപ്പിച്ചോ. വ്യക്തിത്വ മോഷണം നമുക്കും കാണാം.]
2013 – 2015 കാലത്ത് പ്രവര്‍ത്തിച്ച അഴിമതി കണ്ടെത്താനുള്ള സംസ്ഥാനത്തിന്റെ $4.7 കോടി ഡോളറിന്റെ ഓട്ടോമാറ്റിക് സംവിധാനം ആയ Michigan Integrated Data Automated System (MiDAS), 2007 വരെയൊക്കെയുള്ള തൊഴിലില്ലായ്മ വേതന തട്ടിപ്പ് കണ്ടെത്താന്‍ തുടങ്ങിയതോടെ ജീവിതം തലകീഴായി മറിഞ്ഞ ജനങ്ങള്‍ക്ക് ഈ നിയമം ഒരു സഹായവും ചെയ്യില്ല എന്ന് വാദികളുടെ വക്കീലന്‍മാര്‍ പറയുന്നു.
ഇതിന് പുറമേ സംസ്ഥാനം ദശലക്ഷക്കണക്കിന് ഡോളര്‍ തുക തെറ്റായി മിഷിഗണിലെ നിവാസികള്‍ നിന്ന് പിടിച്ചെടുത്തു. ആ തുക ഇതുവരെ തിരികെ കൊടുത്തിട്ടില്ല എന്നും വക്കീലന്‍മാരില്‍ ഒരാള്‍ പറഞ്ഞു.
2015ല്‍ തുടങ്ങിയ മനുഷ്യന്റെ പരിശോധനയില്ലാതെ MiDAS നെ കൊണ്ട് തട്ടിപ്പ് കണ്ടെത്തല്‍ നടത്തുന്നത് നിരോധിക്കുന്നതാണ് മറ്റൊരു പരിഹാരം.
തങ്ങള്‍ $2.1 കോടി ഡോളര്‍ 20,000 വരുന്ന മിഷിഗണിലെ അവകാശികള്‍ക്ക് തിരികെ കൊടുത്തു എന്ന് വ്യാഴാഴ്ച സംസ്ഥാനം പറഞ്ഞു. തട്ടിപ്പിന് ശിക്ഷ കിട്ടിയ 63,000 കേസുകളെക്കുറിച്ച് നടത്തിയ അവലോകനം ഓഗസ്റ്റില്‍ പൂര്‍ത്തിയായി. അതില്‍ 44,000 കേസുകള്‍ അതായത് 70% ലും തട്ടിപ്പൊന്നും നടന്നിരുന്നില്ല.
അവകാശികളില്‍ നിന്നും തെറ്റായി പണം വാങ്ങിയത് വളരെ കൂടുതല്‍ എണ്ണം ആണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു അകൌണ്ടിങ് സൂചിപ്പിക്കുന്നതെന്ന് Royal Oak ന്റെ അറ്റോര്‍ണി പറയുന്നു. $4.6 കോടിയിലധികം തുകയാണ് ശിക്ഷയായി സംസ്ഥാനം 2014 – 2016 കാലത്ത് പിടിച്ചെടുത്തത്. യഥാര്‍ത്ഥ ഗുണങ്ങളുടെ മൂല്യം പിടിച്ചെടുത്തത് ഉള്‍പ്പെടുത്താത്ത തുകയാണത്.
— സ്രോതസ്സ് freep.com | Dec. 1, 2017
സമൂഹത്തിലെ ചില അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സാങ്കേതിക വിദ്യകൊണ്ട് പരിഹാരം നിര്‍ദ്ദേശിക്കുന്നവര്‍ തന്നെ തട്ടിപ്പാണി നടത്തുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.