ടെക്സാസിലെ Fort Worth ല്‍ സ്വന്തം വീടിനകത്തിരുന്ന 28 വയസുള്ള ആഫ്രിക്കനമേരിക്കന്‍ സ്ത്രീയെ വെടിവെച്ച് കൊന്ന വെള്ളക്കാരനായ പോലീസുകാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച 2:30 ന് അയലത്തെ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നു എന്ന് പറഞ്ഞ അത്യാഹിതമല്ലാത്ത ഒരു ഫോണ്‍ വിളി പരിശോധിക്കാന്‍ പോയതായിരുന്നു പോലീസുകാരന്‍ ആയ Aaron Dean. പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ Jeffersonന്റെ കിടപ്പ് മുറിയുടെ ജനലിലൂടെ കൈകളുയര്‍ത്താന്‍ Dean വിളിച്ച് പറഞ്ഞു. അയാള്‍ ഉടന്‍ തന്നെ വെടിവെച്ച് അവളെ കൊല്ലുകയും ചെയ്തു. താന്‍ പോലീസുകാരനാണെന്ന് അവളോട് അയാള്‍ വെളിപ്പെടുത്തിയതുമില്ല. കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് അവള്‍ തന്റെ 8 വയസായ അനന്തരവനുമായി വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ആ കുട്ടി ഈ വെടിവെപ്പ് കണ്ടു. പക്ഷേ പരിക്കൊന്നും ഏറ്റില്ല.
— സ്രോതസ്സ് democracynow.org | Oct 15, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.