മാഗ്ന കാര്‍ട്ടയുടെ വീട്ടിലാണോ ഇത് സംഭവിച്ചത്?

കഴിഞ്ഞ ആഴ്ച ലണ്ടനിലെ കോടതി മുറിയില്‍ കണ്ട അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ച Consortium News ന് കൊടുത്ത ഒരു പ്രത്യേക മറുപടിയില്‍ ജോണ്‍ പില്‍ജര്‍ വിവരിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന നാഴികക്കല്ലാകാന്‍ പോകുന്ന നാടുകടത്തല്‍ കേസ് തുടങ്ങാനായി അവിടെ വിക്കിലീക്സ് പ്രസാധകനായ ജൂലിയന്‍ അസാഞ്ജ് എത്തിയതാണ് സംഭവം.

മോശം നിമിഷം ആയത് ധാരാളം ‘മോശം’ നിമിഷങ്ങളായി. ഞാന്‍ ധാരാളം കോടതി മുറികളിലിരുന്നിട്ടുണ്ട്. ജഡ്ജിമാര്‍ അവരുടെ സ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഈ ജഡ്ജി – Vanessa Baraitser – അവള്‍ ഒരു ജഡ്ജിയേ അല്ല. അവളരൊരു മജിസ്രേറ്റാണ് – അവിടെയുണ്ടായിരുന്ന ഞങ്ങളെയെല്ലാം ഞെട്ടിച്ചു.

പുച്ഛത്തിന്റെ വികാസവും അധികാരപ്രിയമായ അലംഭാവം ആണ് അവളുടെ മുഖത്ത് തെളിഞ്ഞത്. ജൂലിയന്‍ സംസാരിക്കാന്‍ വിഷമിച്ചപ്പോള്‍, അദ്ദേഹത്തിന് വാക്കുകള്‍ പറയാന്‍ കഴിഞ്ഞില്ല, സ്വന്തം പേരും ജനന തീയതിയും പറയുന്നതില്‍ തപ്പിത്തടഞ്ഞു. ആ ജൂലിയാനെ അവള്‍ നേരിട്ടത് ധിക്കാരപൂര്‍വ്വം ആയിരുന്നു. വര്‍ണ്ണവെറിയന്‍ തെക്കേ ആഫ്രിക്കയുടെ Race Classification Board നെ അത് എന്നെ ഓര്‍മ്മപ്പെടുത്തി.

അദ്ദേഹം സത്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വക്കീല്‍ സംസാരിച്ചപ്പോള്‍ Baraister contrived boredom. പ്രോസിക്യൂഷന്‍ വക്കീല്‍ സംസാരിച്ചപ്പോള്‍ അവള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. അവള്‍ക്ക് ഒന്നും ചെയ്യാനില്ല. മുന്‍കൂട്ടി വിധിച്ചതാണെന്ന് അത് വ്യക്തമാക്കി. ഞങ്ങളുടെ മുമ്പില്‍ തന്നെ കുറച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നു. പ്രോസിക്യൂട്ടറോടുള്ള അവരുടെ നിര്‍ദ്ദേശങ്ങള്‍ ജൂനിയര്‍ കൊടുക്കുന്നുണ്ടായിരുന്നു. ചെറുപ്പക്കാരിയായ ആ സ്ത്രീ നിര്‍ദ്ദേശങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടായിരുന്നു.

ഈ അന്യായം ജഡ്ജി കണ്ടുകൊണ്ടിരുന്നു. സ്റ്റാലിന്റെ മോസ്കോയിലെ വിചാരണാനാടകത്തിന്റെ ന്യൂസ്റീലിനെ ആണ് അതെന്നെ ഓര്‍മ്മപ്പെടുത്തിയത്. ഒരു വ്യത്യാസമെന്നത് സോവ്യേറ്റ് വിചാരണാനാടകം പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നു. ഇവിടെ സര്‍ക്കാര്‍ പ്രക്ഷേപണക്കാരായ BBC അത് തടഞ്ഞു. അതുപോലെ മുഖ്യധാര ചാനലുകളും.

എങ്ങനെയാണ് CIA ഒരു സ്പാനിഷ് സുരക്ഷാ സംഘത്തെ ഉപയോഗിച്ച് ജൂലിയാനെ ഇക്വഡോര്‍ ​​എംബസിയില്‍ ചാരപ്പണി ചെയ്തതെന്നതിനെക്കുറിച്ച് ജൂലിയാന്റെ വക്കീല്‍ കൊടുത്ത വസ്തുതാപരമായ വിവരണത്തെ അവള്‍ അവഗണിച്ചു. അവള്‍ കോട്ടുവായിട്ടില്ലെങ്കിലും, അവളുടെ താല്‍പ്പര്യക്കുറവ് പ്രകടനാത്മകമായിരുന്നു.
കേസ് തയ്യാറാക്കുന്നതില്‍ കൂടുതല്‍ സമയം ചോദിച്ച ജൂലിയാന്റെ വക്കീലന്‍മാരുടെ ആവശ്യത്തെ അവള്‍ തള്ളിക്കളഞ്ഞു. അവരുടെ കക്ഷിക്ക് സ്വയം പ്രതിരോധിക്കാനായി നിയമ രേഖകളും മറ്റ് ഉപകരണങ്ങളും ലഭിക്കുന്നതിനെ തടയുകയും ചെയ്യപ്പെരിക്കുകയാണ്.

അവരുടെ ജോലി അടുത്ത കോടതി വാദം എന്നാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അത് വിദൂര പ്രദേശമായ Woolwich ല്‍ വെച്ചാകും നടക്കുക. Belmarsh ജയിലിനടുത്താണ് അത്. അവിടെ പൊതുജനങ്ങള്‍ക്ക് വളരെ കുറവ് സീറ്റേയുള്ളു. ഒറ്റപ്പെടുത്തല്‍ അത് ഉറപ്പാക്കും. രഹസ്യ വിചാരണക്ക് അടുത്തുമാണ്. ഇത് നടക്കുന്നത് മാഗ്ന കാര്‍ട്ടയുടെ നാട്ടിലാണോ? അത്, പക്ഷേ ആര്‍ക്കറിയാം?

ജൂലിയന്റെ കേസ് Dreyfus ന്റേ കേസുമായി സാമ്യം ഉണ്ട്. എന്നാല്‍ ചരിത്രപരമായി ഇത് വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തെ അമേരിക്കയിലേക്ക് നാടുകടത്തിയാല്‍ പത്രപ്രവര്‍ത്തനവും കൂടിയാണ് ജയിലിടക്കപ്പെടുക എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല – The New York Times ലേയും ആസ്ട്രേലിയയിലെ Murdoch press ലേയും അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്കല്ല.

പടിഞ്ഞാറിന്റെ കൂടിയ കുറ്റകൃത്യങ്ങളെ വിട്ടേക്കൂ, ആരിനി എന്തെങ്കിലും പ്രധാനപ്പെട്ടകാര്യം പുറത്തുകൊണ്ടുവരും? ‘Collateral Murder’പ്രസിദ്ധീകരിക്കാന്‍ ആര്‍ക്ക് ധൈര്യം വരും? ജനാധിപത്യത്തെ കോര്‍പ്പറേറ്റ് ഏകാധിപത്യം നശിപ്പിച്ചു എന്നും അതില്‍ നിന്ന് ഫാസിസം അതിന്റെ ശക്തി നേടുന്നു എന്നും ജനങ്ങളോട് പറയാന്‍ ആര്‍ക്ക് ധൈര്യം വരും.

ഒരിക്കല്‍ ഇടങ്ങളും, വിടവുകളും, രക്ഷാസ്ഥാനങ്ങളും ഒക്കെ മുഖ്യധാരാ പത്രപ്രവര്‍ത്തനത്തിലുണ്ടായിരുന്നു. അതില്‍ ഭിന്നാഭിപ്രായക്കാരായ പത്രപ്രവര്‍ത്തകര്‍ക്ക്, ഏറ്റവും നല്ല പത്രപ്രവര്‍ത്തകരായിരുന്നു അവര്‍, ജോലി ചെയ്യാനാകുമായിരുന്നു. അവയെല്ലാം ഇല്ലാതായി. പ്രതീക്ഷ ഇന്റര്‍നെറ്റിലെ സാമിസ്ഡട്(samizdat) ആണ്. അവിടെ അനുസരണക്കേടുള്ള പത്രപ്രവര്‍ത്തനം ഇപ്പോഴും പ്രവര്‍ത്തിയിലുണ്ട്. ബ്രിട്ടണിലെ അപ്പീല്‍ കോടതിയിലെ, ഹൈക്കോടതിയിലെ, ഒരു ജഡ്ജിയോ ഒരു കൂട്ടം ജഡ്ജിമാരോ നീതി വീണ്ടും കണ്ടെത്തി അദ്ദേഹത്തെ സ്വതന്ത്രനാക്കും എന്ന വലിയ പ്രതീക്ഷയാണുള്ളത്. അതിനിടക്ക് നമുക്കറിയാവുന്ന രീതിയിലിലെല്ലാം യുദ്ധം ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം. എന്നാല്‍ അതിന് ജൂലിയന്‍ അസാഞ്ജിന്റെ ഒരു സ്വല്‍പം കൂടിയ ധൈര്യത്തിന്റെ ആവശ്യം ഉണ്ട്.

— സ്രോതസ്സ് johnpilger.com | 28 Oct 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )