ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് മറ്റ് ഫോസിലിന്ധന വ്യവസായ വിഭാഗങ്ങളെ പോലെ തന്നെ കല്‍ക്കരി വ്യവസായത്തിനും 1966 മുതല്‍ക്കേ ആറിയാമായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. HuffPost ന്റെ Élan Young ആണ് ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. University of Tennessee, Knoxville ലെ സിവില്‍ എഞ്ജിനീയറിങ് പ്രഫസറായ Chris Cherry ഈ വിവരം കണ്ടെത്തിയത്. 50 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യവസായത്തിന് അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പന്‍ (father-in-law) അദ്ദേഹത്തിന് കൊടുത്ത 1966 ലെ Mining Congress Journal ന്റെ ഒരു കോപ്പിയില്‍ Cherry അതിന്റെ തെളിവുകള്‍ കണ്ടെത്തി. കല്‍ക്കരിയുടെ ഭാവി പ്രത്യാഘാതങ്ങള്‍ Bituminous Coal Research Inc. എന്ന ഗവേഷണ സ്ഥാപനത്തിന്റെ അന്നത്തെ പ്രസിഡന്റ് James R. Garvey വിവരിക്കുന്നുണ്ട്.
— സ്രോതസ്സ് commondreams.org | Nov 22, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.