ബില്‍ ഗേറ്റ്സിന് ജെഫ്രി എപ്സ്റ്റീനുമായ വളരെ അടുത്ത ബന്ധമുണ്ട്

മുമ്പ് സമ്മതിച്ചതിന് വിരുദ്ധമായി Jeffrey Epsteinനുമായി ബില്‍ ഗേറ്റ്സിന് വളരെ അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കോടീശ്വരന്റെ pedophile ജീവിത രീതിയെ “intriguing” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ലോകത്തെ രണ്ടാമത്തെ ഈ പണക്കാരന്‍ എപ്സ്റ്റീനുമായി പല പ്രാവശ്യം കൂടിക്കാഴ്ച നടത്തി. അതില്‍ മൂന്നെണ്ണം അയാളുടെ ആഡംബരപൂര്‍ണ്ണമായ മാന്‍ഹാറ്റന്‍ നഗരവീട്ടിലായിരുന്നു. എപ്സ്റ്റീന് $3 കോടി ഡോളര്‍ കിട്ടാനുള്ള പരോപകാരത്തിനുള്ള ധനസമാഹരണ പദ്ധതികള്‍ നടത്താന്‍ ഗേറ്റ്സ് അയാളോടൊപ്പം ചേര്‍ന്ന് ആസൂത്രണം നടത്തി എന്ന് New York Times കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ മോശമായി, ഗേറ്റ്സ് ആദ്യമായി എപ്സ്റ്റീനുമായി വ്യക്തിപരവും ബിസിനസ് പരവുമായ ബന്ധം തുടങ്ങുന്നത് 2011 ല്‍ ആണ്. അതിനകം തന്നെ എപ്സ്റ്റീനെതിരെ pedophile കുറ്റത്തിന് ശിക്ഷിച്ചിരുന്നു. ബംഗ്ലാവിലെ ഒരു വൈകിയ രാത്രിയിലെ gabfest ല്‍ വെച്ച് എപ്സ്റ്റീനുമായി ആദ്യമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ഗേറ്റ്സ് ഒരു cringe-worthy ഇമെയില്‍ സഹപ്രവര്‍ത്തകര്‍ക്ക് അയച്ചു. “His lifestyle is very different and kind of intriguing although it would not work for me,” എന്നാണ് ഗേറ്റ്സ് അതില്‍ എഴുതിയതെന്ന് Times പറയുന്നു.

രണ്ട് പുരുഷന്‍മാരോടൊപ്പം സ്വീഡനിലെ മുമ്പത്തെ സൌന്ദര്യ റാണിയും അവരുടെ 15 വയസായ മകളും ഒത്തു ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. “വളരെ ആകര്‍ഷകത്വമുള്ള സ്വീഡനിലെ സ്ത്രീയും അവരുടെ മകളും വന്നിരുന്നു. ഞാന്‍ അവിടെ വളരെ വൈകുന്നത് വരെ തങ്ങി,” എന്ന് ഗേറ്റ്സ് ഒരു സന്ദേശത്തില്‍ എഴുതി. ചെറുപ്പമായ സ്ത്രീകളുടെ സൌഖ്യത്തിന് ഗേറ്റ്സിന്റെ ഫൌണ്ടേഷന്‍ മുന്‍നിരയിലുള്ള അവസരത്തില്‍ എപ്സ്റ്റീനുമായുള്ള “കൂടിക്കാഴ്ചയില്‍ വളരെ പശ്ചാത്തപിക്കുന്നു” എന്ന് ഗേറ്റ്സ് പറഞ്ഞു എന്ന് ഗേറ്റ്സിന്റെ വക്താവ് പറഞ്ഞു. ഗേറ്റ്സ് ഫൌണ്ടേഷന്റെ വളരെ ഉന്നത സ്ഥനത്തുള്ള മുതിര്‍ന്ന രണ്ട് പേര്‍ക്ക് എപ്സ്റ്റീനുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

— സ്രോതസ്സ് nydailynews.com | Oct 12, 2019

ഈ വാര്‍ത്ത വന്ന തീയതി ശ്രദ്ധിക്കുക. അത് വളരെ പ്രധാനപ്പെട്ടതാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ