സമകാലികം -ഡിസംബര്‍ 2019
15/12/2019:
* ഏത് അഭയാര്‍ത്ഥികള്‍ക്കും ഏത് മതേതര രാജ്യങ്ങളിലേക്കും പോകാം. അതാണ് മതേതരത്തിന്റെ മഹത്വം.
വംശീയവാദികള്‍ ആളുകളെ വേര്‍തിരിച്ച് കാണുന്നത് അവരുടെ മാനസിക രോഗം മൂലമാണ്. അവര്‍ ചികില്‍സ തേടുകയാണ് അതിന് പരിഹാരം.
* പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്ത അനുരാഗ് കശ്യപിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 76000ത്തിലേക്ക്
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ ശരിക്കും പണക്കാരുടെ (ഫാസിസ്റ്റുകളുടെ) ഔദാര്യമായ സൌകര്യങ്ങളാണ്. നിങ്ങളറിയാതെ നിങ്ങളുടെ മാനസികമായി പ്രോഗ്രാം ചെയ്യുന്ന ആ ഉപകരണം ഇത്തരം എത്രയധികം കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരെ ചെയ്തിട്ടുണ്ടാവും. സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും ഉപേക്ഷിക്കുക.
* വേറൊന്ന് കണ്ടത്, NDTVയുടെ Prime Time With Ravish Kumar, Dec 18, 2019 | Jamia की जांबाज लड़कियों की आवाज ന് “news may be inappropriate for some users. sign in to confirm your age” എന്ന മുന്നറീപ്പ് കൊടുത്ത് ബ്ലോക്ക് ചെയ്തിരിക്കുന്നു. ലോഗിന്‍ ചെയ്ത് 18 വയസിന് മുകളിലാണെങ്കില്‍ കാണാം. പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടിക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ അര്‍ത്ഥം വ്യക്തമല്ലേ.