13/12/2019:
‘ഇന്റര്‍നെറ്റില്ല, താങ്കളുടെ സന്ദേശം അവര്‍ക്ക് വായിക്കാന്‍ കഴിയില്ല’; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്
ചങ്ങാതി നിങ്ങള്‍ സ്വയം പരിഹസിക്കപ്പെടുകയാണ്. അത് ആസാമുകാരെ ഉദ്ദേശിച്ചുള്ള സന്ദേശമല്ല. അവിടേക്ക് പട്ടാളത്തെ അയച്ചിട്ടുണ്ടല്ലോ. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ ജനത്തെ ഉദ്ദേശിച്ചാണ് ആ സന്ദേശം. അതായത് ഞാന്‍ മാന്യനാണ്. ഇപ്പോള്‍ മറ്റ് സംസ്ഥാനക്കാര്‍ ഭയക്കേണ്ടതില്ല. കാരണം എല്ലാവരും കൂടി ഒരുമിച്ച് സമരം തുടങ്ങിയല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്ന് വീഴും. പടിപടിയായി മോഡി പട്ടാളത്തെ അയച്ചോളും എന്നാണ് അര്‍ത്ഥം. ആധാര്‍, നോട്ട് നിരോധനം, കാഷ്മീര്‍, ഇപ്പോള്‍ ആസാം തുടങ്ങിയ ഓരോ കലാപരിപാടികളും ജനങ്ങളുടെ ക്ഷമ പതിയെപ്പതിയെ ഉയര്‍ത്തിക്കൊണ്ട് വരുന്ന ശ്രമമാണ്. ഫാസിസ്റ്റുകളെ സാധാരണ പാര്‍ട്ടിയായി കാണരുത്. അവര്‍ അത് തന്ത്രവും പ്രവര്‍ത്തിയും പയറ്റും. അവരോട് ചര്‍ച്ചക്ക് പോലും പോകരുത്.

12/12/2019:
ഇന്‍ഡ്യയിലെ പൗരത്വ ഭേദഗതി ബില്ല് വംശവിവേചനം നടത്തുന്നു എന്ന് കാരണത്താല്‍ ആ നിയമം കൊണ്ടുവന്ന അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ യുഎസ് ഫെഡറല്‍ കമ്മീഷന്‍ പോകുന്നു എന്നൊരു വാര്‍ത്ത വന്നിരുന്നു. തമാശ എന്തെന്നാല്‍ അതേ അമേരിക്കന്‍ സര്‍ക്കാരാണ് കഴിഞ്ഞ വര്‍ഷം 5 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. Executive Order 13769 എന്ന അവരുടെ ആ നിയമത്തെ Muslim ban എന്ന് തന്നെയായിരുന്നു വിളിച്ചത്. അതിനെതിരെ അമേരിക്കയിലും ലോകം മൊത്തവും വലിയ പ്രതിഷേധമുണ്ടായി. അതേ അമേരിക്കയാണ് അവരുടെ അതേ തരം നിയമം ഇന്‍ഡ്യയില്‍ കൊണ്ടുവന്നതിന് ഉപരോധം ഏര്‍പ്പെടുത്തുന്നു എന്ന് പറയുന്നത്. മോഡിക്കെതിരെ ടൈം മാഗസിനില്‍ വന്ന ലേഖനം പോലെ സത്യത്തില്‍ ഇത് negative publicity ക്കുള്ള തന്ത്രമാണ്. വല്യേമാന്റെ അനുവാദമില്ലാത്ത ഒരു കാര്യവും ഡല്‍ഹിയിലെ പാവകള്‍ ചെയ്യില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )