13/12/2019:
* 20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല: മാമൂക്കോയ
നിങ്ങള്‍ക്ക് തെറ്റി. അവര്‍ 20 കോടിപേരെ ഒന്നിച്ച് ഒന്നും ചെയ്യില്ല. ഓരോരുത്തവരേയും ഒറ്റക്കൊറ്റകായാവും കൈകാര്യം ചെയ്യകു. മൊത്തം ജനത്തിന് ഭീതിയും ഉണ്ടാക്കും. ആധാര്‍ കാരണം 80 കോടി ആളുകളെങ്കിലും കഷ്ടത അനുഭവിക്കുന്നുണ്ട്. പക്ഷേ ആരെങ്കിലും എതിര്‍ത്ത് എന്തെങ്കിലും പറയുന്നുണ്ടോ? അതുപോലെയാവും പൌരത്വവും.
* അമേരിക്കയില്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ട്രമ്പിനെ നീക്കം ചെയ്യുന്നത് ഗുണകരമാവില്ല. ഫേസ്ബുക്കും വാട്ട്സാപ്പുമുള്ളടത്തോളം കാലം ട്രമ്പിന് ഇത് മുതലാക്കും. ഒരു ജനകീയ പിന്‍തുണ നേടിയിട്ട് വേണമായിരുന്നു ഈ നടപടി.