സംഘടിത പ്രതിഷേധങ്ങള്‍ക്കും തൊഴില്‍ അവകാശങ്ങളുടെ ചര്‍ച്ചകള്‍ക്കും വേണ്ടിയുള്ള ജോലിക്കാരുടെ ശ്രമങ്ങളെ നിരീക്ഷിക്കാനായി എന്ന് കരുതുന്ന ആഭ്യന്തര രഹസ്യാന്വേഷണത്തിനായുള്ള ഉപകരണം കമ്പനിയുടെ നേതൃത്വം വികസിപ്പിക്കുന്നു എന്ന് ഗൂഗിളിലെ ജോലിക്കാര്‍ ആരോപിക്കുന്നു. ഈ മാസം ആദ്യം, ആഭ്യന്തര സംവിധാനങ്ങളില്‍ തെരയാനായി എല്ലാ തൊഴിലാളികളുടേയും കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ചിരിക്കുന്ന തനതായ ഗൂഗിള്‍ ക്രം ബ്രൌസറിന് വേണ്ടി കമ്പനിക്കകത്തെ ഒരു സംഘം ഒരു പുതിയ ഉപകരണം നിര്‍മ്മിക്കുന്നു എന്ന് തങ്ങള്‍ കണ്ടെത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞു. 10 ല്‍ അധികം മുറികളുള്ളതോ 100 ല്‍ അധികം ആളുകള്‍ ചേരുന്നതോ ആയ കലണ്ടര്‍ പരിപാടി തുടങ്ങുന്ന ജോലിക്കാരെ കുറിച്ച് ഈ ഉപകരണം യാന്ത്രികമായി റിപ്പോര്‍ട്ട് ചെയ്യും എന്ന് ഒരു ഗൂഗിള്‍ ജോലിക്കാരന്‍ എഴുതിയ മെമ്മോയില്‍ പറയുന്നു.
— സ്രോതസ്സ് bloomberg.com | Oct 24, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.