ആധാര്‍ നിര്‍മ്മാണത്തിന്റെ ചിലവ് ലഭ്യമല്ല

ആധാര്‍ അടിസ്ഥാനമായുള്ള തിരിച്ചറിയല്‍ പദ്ധതിക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കാര്‍ഡ് നിര്‍മ്മിക്കാനുള്ള ചിലവ് ലഭ്യമല്ല. Unique Identification Authority of India (UIDAI) ന്റെ കൈവശം ഒരു വിവരമോ കണക്ക് കൂട്ടലോ അതിനെക്കുറിച്ചില്ല എന്ന് വിവരാവകാശ(RTI) പ്രവര്‍ത്തകനായ Anil Galgali പറയുന്നു. അദ്ദേഹം ആ വിവരം അറിയാനായി ഒരു വിവരാവകാശ അപേക്ഷ കൊടുത്തിരുന്നു. Galgali ന്റെ അപേക്ഷക്ക്, മൊത്തത്തിലാവശ്യമായ കാര്‍ഡുകളുടേയും മൊത്തത്തില്‍ ലഭ്യമല്ലാതിരിക്കുന്ന കാര്‍ഡുകളുടേയും എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല എന്ന് UIDAI ന്റെ Assistant Director-General ആയ അശോക് കുമാര്‍ മറുപടി കൊടുത്തു. ധനകാര്യ വകുപ്പിലും ഈ വിവരം ലഭ്യമല്ല എന്ന് Assistant Director-General of Finance Department ആയ Syed Ravish Ali ഉം മറുപടി കൊടുത്തു. വെബ് സൈറ്റില്‍ പരിശോധിച്ചപ്പോള്‍, 124 കോടി 62 ലക്ഷം 21 ആയിരത്തി 866 കാര്‍ഡുകള്‍ ഇതുവരെ നിര്‍മ്മിച്ചതായി വെബ് സൈറ്റില്‍ കണ്ടു. എന്നാല്‍ അത് നിര്‍മ്മിക്കാനായ ചിലവ് എത്രയാണെന്നതിന്റെ വിവരം ലഭ്യമല്ല.

— സ്രോതസ്സ് deccanherald.com | Oct 30 2019

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ