ലോകം മൊത്തമുള്ള കാലാവസ്ഥാ മാറ്റം, മലിനീകരണം, വിവിധ പരിസ്ഥിതി വ്യത്യാസങ്ങള്‍ തുടങ്ങിയവ പുല്‍മേടുകളുടെ വ്യക്തിത്വം തന്നെ മാറ്റുകയാണ് എന്ന് Proceedings of the National Academy of Sciences (PNAS) വന്ന ഒരു പുതിയ പഠനം പറയുന്നു. ലോകത്തെ മഞ്ഞില്ലാത്ത കരയുടെ 40% വും പുല്‍മേടുകളാണ്. പുല്‍മേടുകള്‍ ധാരാളം സ്പീഷീസുകള്‍ക്ക് ആഹാരവും താമസവും നല്‍കുന്നു. ലോകത്തെ കാര്‍ബണിന്റെ 30% ഉം സംഭരിക്കുന്നത് പുല്‍മേടുകളാണ്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതില്‍ അതിന് വലിയ പങ്കുണ്ട്. എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തി കാരണം പുല്‍മേടുകളുടെ ജൈവവ്യവസ്ഥ മാറുന്നു എന്ന് ഈ പഠനം പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ആഗോള മാറ്റങ്ങളുമായി പുല്‍മേടുകള്‍ പ്രതിരോധിച്ച് നില്‍ക്കുന്നുവെങ്കിലും അതിവേഗത്തില്‍ നടക്കുന്ന ആഗോളമാറ്റങ്ങള്‍ അവയെ ദുര്‍ബലമാക്കും.
— സ്രോതസ്സ് downtoearth.org.in | 21 Aug 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.