പാലസ്തീനിലെ കൃസ്ത്യന്‍ ജനസംഖ്യ വന്‍തോതില്‍ കുറഞ്ഞുവരികയാണ്. ലോകത്തെ ഏറ്റവും പുരാതന കൃസ്ത്യന്‍ സമൂഹം മറ്റെവിടേക്കോ നീങ്ങുന്നു. അതിനുള്ള കാരണം ഇസ്രായേല്‍ ആണ്.
ജോഹനസ്ബര്‍ഗ്ഗില്‍ ഒക്റ്റോബര്‍ 15 നടന്ന സമ്മേളനത്തില്‍ പാലസ്തീനിലേയും തെക്കെ ആഫ്രിക്കയിലേയും കൃസ്ത്യന്‍ നേതാക്കള്‍ അതിനെക്കുറിച്ച് വ്യാകുലതകള്‍ അറിയിച്ചു. “The Holy Land: A Palestinian Christian Perspective” എന്ന സമ്മേളനത്തിന് വേണ്ടി ഒത്തുചേര്‍ന്നവരായിരുന്നു അവര്‍.
സമ്മേളനത്തില്‍ പ്രാധാന്യം കൊടുത്ത ഒരു പ്രധാന പ്രശ്നം പാലസ്തീനിലെ പാലസ്തീന്‍ കൃസ്ത്യാനികളുടെ എണ്ണം കുറയുന്നതായിരുന്നു.
പാലസ്തീന്‍ നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും മുകളില്‍ ഇസ്രായേല്‍ എന്നൊരു രാഷ്ട്രം 1948 ല്‍ സ്ഥാപിക്കുന്നതിന് മുമ്പുള്ള കൃസ്ത്ര്യനികളുടേയും പാലസ്തീനില്‍ ഇപ്പോള്‍ താമസിക്കുന്ന കൃസ്ത്യാനികളുടെ എണ്ണത്തില്‍ വ്യത്യസ്ഥമായ കണക്കുകളാണുള്ളത്. ഏത് സ്രോതസ്സുകളില്‍ നിന്നുള്ള കണക്കായാലും ശരി പാലസ്തീനിലെ കൃസ്ത്ര്യാനികളുടെ എണ്ണം കഴിഞ്ഞ 70 വര്‍ഷത്തില്‍ പത്തിരട്ടി കുറഞ്ഞിട്ടുണ്ട്.
— സ്രോതസ്സ് counterpunch.org | Ramzy Baroud | Oct 31, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.