സ്വപ്നങ്ങളും കുട്ടിക്കാലവും നിങ്ങള്‍ ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു

Greta Thunberg
നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. നിങ്ങളെന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും ശൂന്യമായ വാക്കുകളിലൂടെ മോഷ്ടിച്ചു. എന്റെ സന്ദേശം ഇതാണ്. ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഇത് തെറ്റാണ്. ഞാനിവിടെ നില്‍ക്കാന്‍ പാടില്ല. സമുദ്രത്തിന്റെ മറ്റേക്കരയിലെ സ്കൂളിലാണ് ഞാനുണ്ടാകേണ്ടത്. എന്നിട്ടും നിങ്ങളെല്ലാം എന്നില്‍ ആണോ പ്രതീക്ഷ കാണുന്നത്? How dare you! നിങ്ങള്‍ നിങ്ങളുടെ ശൂന്യമായ വാക്കുകളാല്‍ എന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും മോഷ്ടിച്ചു. എങ്കിലും എന്നെ പോലുള്ളവര്‍ ഭാഗ്യമുള്ളവരാണ്. ആളുകള്‍ കഷ്ടപ്പെടുകയാണ്. ആളുകള്‍ മരിക്കുകയാണ്. മൊത്തം ജൈവ വ്യവസ്ഥയും തകരുകയാണ്. നാം മഹാ ഉന്‍മൂലനത്തിന്റെ തുടക്കത്തിലാണ്. നിങ്ങള്‍ക്കെല്ലാം സംസാരിക്കാനുള്ളത് പണത്തെക്കുറിച്ചും അനശ്വരമായ സാമ്പത്തിക വളര്‍ച്ചയുടെ കെട്ടുകഥകളെക്കുറിച്ചുമാണ്. നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു How dare you.

30 വര്‍ഷങ്ങളിലേറെയായി ശാസ്ത്രത്തിന് ഇത് വ്യക്തമായി അറിയാം. എങ്ങനെ നിങ്ങള്‍ക്ക് തലതിരിക്കാനാകുന്നു. പിന്നെ അവശ്യമായ രാഷ്ട്രീയവും പരിഹാരങ്ങളും കാഴ്ചയില്‍ പോലും ഇല്ലാത്ത സമയത്ത് നിങ്ങള്‍ പറയുന്നു അവശ്യമായ കാര്യങ്ങള്‍ ചെയ്തു എന്ന്.

ഇപ്പോഴത്തെ ഉദ്‌വമന തോത് വെച്ച് നമ്മുടെ CO2 ബഡ്ജറ്റ് 8.5 വര്‍ഷത്തിനകം തീരും.

നിങ്ങള്‍ ഞങ്ങളെ “കേട്ടു” എന്നും അടിയന്തിരാവസ്ഥ മനസിലാക്കുന്നു എന്നും നിങ്ങള്‍ പറയുന്നു. ഞാന്‍ എത്രത്തോളം ദുഖിതയും ദേഷ്യം വന്നവളെന്നതിനും ഉപരി ഞാന്‍ അത് വിശ്വസിക്കാനാഗ്രഹിക്കുന്നില്ല. കാരണം നിങ്ങള്‍ സ്ഥിതിയെക്കുറിച്ച് ശരിക്കും അറിയുകയും അതേ സമയം ഒന്നും ചെയ്യാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ ദുഷ്ടന്‍മാരാകുകയാണ്. ഞാന്‍ അത് വിശ്വസിക്കാന്‍ വിസമ്മതിക്കുന്നു.

പത്ത് വര്‍ഷത്തില്‍ നമ്മുടെ ഉദ്‌വമനം പകുതിയായി കുറക്കാനുള്ള പ്രചാരമുള്ള ആശയം 1.5C ന് താഴെ താപനിലാ വര്‍ദ്ധനവ് നിര്‍ത്തുന്നതിലും ഒരിക്കലും തിരിച്ച് വരാന്‍ പറ്റാത്തവിധമുള്ള ചങ്ങലാപ്രതിക്രിയകള്‍ മനുഷ്യന്റെ നിയന്ത്രണത്തിന് പുറത്താകുന്ന അപകട സാദ്ധ്യതയും 50% സാദ്ധ്യതയേ നല്‍കുന്നുള്ളു.

ചിലപ്പോള്‍ 50% നിങ്ങള്‍ക്ക് സ്വീകാര്യമായിരിക്കാം. എന്നാല്‍ ആ സംഖ്യകള്‍ tipping points, മിക്ക feedback loops, എന്നിവ കാരണമുണ്ടാകുന്ന അധികമായ ചൂടാകല്, വിഷവായൂ മലിനീകരണം, നീതിയുടേയും തുല്യതയുടേയും വീക്ഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയല്ല. എന്റേയും എന്റെ മക്കളുടേയും തലമുറയെ ആശ്രയിച്ചിരിക്കുന്നു. ഇതുവരെയില്ലാത്ത സാങ്കേതികവിദ്യകളുപയോഗിച്ച് ശതകോടിക്കണക്കിന് ടണ്‍ CO2 നെ വായുവില്‍ നിന്ന് വലിച്ചെടുക്കണം. അതുകൊണ്ട് 50% അപകട സാദ്ധ്യത എന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഞങ്ങളാണ് പ്രത്യാഘാതിനോടൊപ്പം ജീവിക്കേണ്ടി വരുന്നത്.

ആഗോള താപനിലാ വര്‍ദ്ധനവ് 1.5C താപനിലക്ക് താഴെ നില്‍ക്കാനുള്ള 67% സാദ്ധ്യത – Intergovernmental Panel on Climate Change നല്‍കിയിരിക്കുന്ന നിലയാണത് – കിട്ടണമെങ്കില്‍ 1 ജനുവരി 2018 ല്‍ ലോകത്തിന് 420 ഗിഗാ ടണ്‍ CO2 ആണ് മിച്ചമായി ഉള്ളത്. ഇന്ന് ആ സംഖ്യ 350 ഗിഗാ ടണ്ണിന് താഴെയാണ്. പഴയതുപോലുള്ള പ്രവര്‍ത്തനത്തിലൂടെ ഇത് പരിഹരിക്കാനാകും എന്ന് നിങ്ങള്‍ക്കെങ്ങനെ നടിക്കാനാകുന്നു. ഇന്നത്തെ ഉദ്‌വമന നില വെച്ച് ആ ശേഷിക്കുന്ന CO2 ബഡ്ജറ്റ് എട്ടര വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും.

അവിടെ ഈ സംഖ്യകളുടെ അടിസ്ഥാനത്തിലുള്ള ഒരു പരിഹാരവും പദ്ധതിയും ഇന്ന് അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഈ സംഖ്യകള്‍ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
അത് അത് പോലെ പറയാനുള്ള പക്വത നിങ്ങള്‍ക്കിനിയും ഇല്ല.

നിങ്ങള്‍ ഞങ്ങളോട് പരാജയപ്പെടുകയാണ്. നിങ്ങളുടെ വഞ്ചന ചെറുപ്പക്കാരായ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഭാവി തലമുറയുടെ കണ്ണുകള്‍ നിങ്ങളിലാണ്. ഞങ്ങളെ പരാജയപ്പെടുത്താനാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ല. നിങ്ങളിതില്‍ നിന്ന് രക്ഷപെടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇവിടെ ഇപ്പോള്‍ ഞങ്ങള്‍ ഒരു വര വരക്കുകയാണ്. മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
നന്ദി.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )